റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പ്രശസ്ത നടൻ ദിലീപ് കുമാർ ആശുപത്രിയിൽ

ന്യൂഡൽഹി: പ്രശസ്ത നടൻ ദിലീപ് കുമാർ ആശുപത്രിയിൽ. ശ്വാസകോശസംബന്ധമായ അസുഖങ്ങളെ തുടർന്നാണ് 98കാരനായ നടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മുംബൈയിലെ ഹിന്ദുജ ആശുപത്രിയിലാണ് ദിലീപ് കുമാർ ഉള്ളത്. ദിലീപ് കുമാർ നിരീക്ഷണത്തിൽ തുടരുകയാണെന്ന് 06/06/21 ഞായറാഴ്ച ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

ദിലീപ് കുമാറിന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ നിന്നാണ് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ച വിവരം പുറത്തുവിട്ടത്. പതിവ് പരിശോധനയുടെ ഭാഗമായാണ് അദ്ദേഹത്തെ ആശുപത്രിയിലാക്കിയതെന്നും അദ്ദേഹം ശ്വാസം കഴിക്കാൻ ബുദ്ധിമുട്ടുന്നുണ്ടെന്നും ട്വീറ്റിൽ അറിയിച്ചിരുന്നു. കഴിഞ്ഞ മാസവും പതിവ് പരിശോധനയുടെ ഭാഗമായി ദിലീപ് കുമാറിനെ ഇതേ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തിരുന്നു. ചെക്കപ്പുകൾ പൂർത്തിയാക്കി അദ്ദേഹം മടങ്ങുകയും ചെയ്തു. കഴിഞ്ഞ വർഷം ദിലീപ് കുമാറിന്റെ സഹോദരങ്ങളായ ഇഹ്‌സാൻ ഖാൻ, അസ്ലം ഖാൻ എന്നിവർ കൊവിഡ് ബാധിച്ച് മരണപ്പെട്ടിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *