സാര്‍വത്രികവും സൗജന്യവുമായ വാക്‌സിനേഷന്‍ വേണം: ശശി തരൂര്‍

ന്യൂഡല്‍ഹി: രാജ്യത്ത് സാര്‍വത്രികവും സൗജന്യവുമായ വാക്‌സിനേഷനാണ് വേണ്ടതെന്ന് കോണ്‍ഗ്രസ് എം.പി ശശി തരൂര്‍.’കൊവിഡിന്റെ എല്ലാ തിക്തഫലങ്ങളും അനുഭവിച്ച് രോഗക്കിടക്കയിലാണ് ഞാനിപ്പോള്‍. കൊവിഡ് ബാധിച്ച് വളരെയധികം ആരോഗ്യപ്രശ്നങ്ങള്‍ അനുഭവിച്ചയാളാണ് താനെന്നും ഇനിയാര്‍ക്കും വരാതിരിക്കാനാണ് ആഗ്രഹിക്കുന്നതെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.വാക്സിന്‍ വിതരണവുമായി ബന്ധപ്പെട്ട കേന്ദ്രസര്‍ക്കാരിന്റെ നയം തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തരൂര്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് ഇക്കാര്യമാവശ്യപ്പെട്ടത്. ഡിസംബര്‍ അവസാനത്തോടെ രാജ്യത്തെ എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കുമെന്ന സര്‍ക്കാരിന്റെ പ്രസ്താവന കണ്ടിരുന്നു. വാക്‌സിന് കടുത്ത ക്ഷാമം നേരിടുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ എങ്ങനെയാണ് ഇത് നടപ്പാക്കുകയെന്നും ശശി തരൂര്‍ ചോദിച്ചു.

Share
അഭിപ്രായം എഴുതാം