റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

2020 -21ല്‍ ജിഡിപിയില്‍ വളര്‍ച്ച -7.3%

June 1, 2021 - 12:12 pm

ന്യൂഡല്‍ഹി: കോവിഡ് പ്രതിസന്ധി വിപണികളെ പിടിച്ചുലച്ചിട്ടും 2020- 21 സാമ്പത്തികവര്‍ഷത്തില്‍ രാജ്യത്തിന്റെ വളര്‍ച്ച -7.3 ശതമാനത്തിലെത്തി. മൂന്നാം പാദത്തിലും നാലാംപാദത്തിലും തിരിച്ചുവരവ് നടത്താനായത് 2021- 21 സാമ്പത്തികവര്‍ഷത്തെ വളര്‍ച്ചയിലെ നഷ്ടം കുറയ്ക്കാന്‍ രാജ്യത്തിന് സഹായകമായി. 2019- 20 സാമ്പത്തികവര്‍ഷം നാലു ശതമാനമായിരുന്നു രാജ്യത്തിന്റെ വളര്‍ച്ച. 40 വര്‍ഷത്തിനിടെ ഇതാദ്യമായാണ് വാര്‍ഷികാടിസ്ഥാനത്തില്‍ രാജ്യത്തിന്റെ വളര്‍ച്ചാ നിരക്ക് കുറയുന്നത്. സാമ്പത്തികവര്‍ഷത്തിന്റെ ആദ്യപാദത്തില്‍ വളര്‍ച്ചനിരക്ക് -24.4 ശതമാനത്തിലേക്കു കൂപ്പുകുത്തിയതാണ് നിരക്കുകളില്‍ പ്രതിഫലിച്ചത്. രണ്ടംപാദത്തില്‍ ഉണര്‍ന്ന വിപണികള്‍ -7.3 ശതമാനം വളര്‍ച്ച കൈവരിച്ചിരുന്നു. മൂന്നാംപാദത്തില്‍ വളര്‍ച്ച 0.4 ശതമാനമായിരുന്നു. ഈ നിരക്ക് 0.5 ശതമാനമായി ഇന്നലെ പുനര്‍നിശ്ചയിച്ചിട്ടുണ്ട്. സാമ്പത്തികവര്‍ഷത്തില്‍ കോവിഡ് ശക്തിപ്രാപിച്ചതോടെ ആറു മാസത്തോളം രാജ്യം അടിച്ചിടേണ്ടി വന്നിരുന്നു. അതേസമയം, കഴിഞ്ഞ സാമ്പത്തികവര്‍ഷത്തിന്റെ നാലാംപാദത്തില്‍(2021 ജനുവരി- മാര്‍ച്ച്) ഇന്ത്യയുടെ വളര്‍ച്ച(മൊത്തം ആഭ്യന്തര ഉല്‍പ്പാദനം) 1.6 ശതമാനമാണെന്നും കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് വ്യക്തമാക്കി. ആദ്യതരംഗത്തിനു ശേഷം ഡിസംബര്‍ അവസാനത്തോടെ വിപണികള്‍ തിരിച്ചുവരവിന്റെ സൂചനകള്‍ നല്‍കിയിരുന്നു.വിലയിരുത്തലുകള്‍ക്കും അപ്പുറമുള്ള പ്രകടനമാണ് രാജ്യം കാഴ്ചവച്ചിരിക്കുന്നത്. നാലാംപാദത്തില്‍ രാജ്യം ഒരു ശതമാനം വളര്‍ച്ച കൈവരിക്കുമെന്നായിരുന്നു സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *