തിരുവനന്തപുരം: ആര്‍സിസിയില്‍ തകരാറിലായ ലിഫ്‌റ്റില്‍ നിന്ന് താഴേക്കുവീണ് യുവതിക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ അഞ്ചു ജീവനക്കാര്‍ക്കെതിരെ നടപടി.സ്ഥിരം ജീവനക്കാരനായ ഇലക്ട്രീഷ്യന്‍ സുനില്‍ കുമാര്‍, ഇലക്ട്രിക്കല്‍ സൂപ്പര്‍ വൈസര്‍ ജിജി എന്നിവരെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്‌തു. താല്‌ക്കാലിക ജീവനക്കാരായ മൂന്ന് സെക്യൂരിറ്റി ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്‌തു. ഇതുസംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി.
2021 മെയ് 15ന് രാവിലെയാണ് ആര്‍സിസിയില്‍ ചികിത്സയില്‍ കഴിയുന്ന അമ്മക്ക് കൂട്ടിരുന്ന ശേഷം പുറത്തേക്കിറങ്ങിയ പത്തനാപുരം സ്വദേശിനിയായ നദീറ(22) ബി- ബ്ലോക്കിലെ തകരാറിയായിരുന്ന ലിഫ്‌റ്റില്‍ നിന്ന് താഴേക്കുവീണത്. ഗുരുതരാവസ്ഥയില്‍ ചികിത്സയിലുളള യുവതിയുടെ ചികിത്സാ ചെലവ് ആര്‍സിസി ഏറ്റെടുത്തു. യുവതിയുടെ സഹായത്തിന് 24 മണിക്കൂറും ഷിഫറ്റ് അടിസ്ഥാനത്തില്‍ നഴ്‌സിംഗ് അസിസ്റ്റന്റിനെ ഡ്യൂട്ടിക്ക് നിയോഗിക്കുകയും ചെയ്‌തു.മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുളള യുവതിക്ക് ആരോഗ്യ ഇന്‍ഷ്വറന്‍സ് പരിരക്ഷ ലഭിക്കും. ആശുപത്രിക്ക് പുറത്തുവരുന്ന എല്ലാ ചെലവുകളും ആര്‍സിസി ഏറ്റൈടുക്കുകയും ചെയ്‌തു,
പകുതി തുറന്നിരുന്ന ലിഫ്‌റ്റില്‍ അപായ സൂചന നല്‍കാതിരുന്നതാണ് അപകടത്തിന് കാരണം. സംഭവത്തില്‍ പ്രഥമീകാന്വേഷണം നടത്തി . അപകടത്തിന് തലേദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന സുനില്‍ കുമാറും ജിജിയും ലിഫ്‌റ്റ് തകരാറിലാണെന്ന് അറിഞ്ഞിട്ടും അത് തുറന്നിട്ടുവെന്നതാണ് കുറ്റം വിശദമായ അന്വേഷണത്തിനൊടുവില്‍ കഴിഞ്ഞ മാസം 29നാണ് താല്‍ക്കാലിക ജീവനക്കാരായ മൂന്നു സെക്യൂരിറ്റിക്കാരെ പിരിച്ചുവിട്ടത്. ബി-ബ്ലോക്കില്‍ നൈറ്റ് പട്രോളിംഗിലുണ്ടായിരുന്ന ഇവര്‍ ലിഫ്‌റ്റ് തുറന്നുകിടക്കുന്നത് ശ്രദ്ധിച്ചില്ലെന്ന കാരണത്താലാണ് നടപടി.



