റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ടൗട്ടേ ചുഴലിക്കാറ്റില്‍ പെട്ട്‌ മുങ്ങിയ ബാര്‍ജ്‌ കണ്ടെത്തി

May 24, 2021 - 2:26 pm

മുംബൈ: ടൗട്ടേ ചുഴലിക്കാറ്റില്‍പെട്ട്‌ അറബിക്കടലില്‍ മുങ്ങിയ ബാര്‍ജ്‌ പി 305 കണ്ടെത്തി. കടലിന്റെ അടിയിലാണ്‌ നാവികസേന ബാര്‍ജ്‌ കണ്ടെത്തിയത്‌. നേവിയുടെ ഐഎന്‍എസ്‌ മാക്കര്‍ കപ്പല്‍ സൈഡ്‌ സ്‌കാന്‍ റഡാര്‍ ഉപയോഗിച്ചാണ്‌ ബാര്‍ജ്‌ കണ്ടെത്തിയത്‌.

അതേസമയം അപകടത്തില്‍ മരിച്ചവരുടെ എണ്ണം 70 ആയി. ഇതില്‍ 43 പേരെ തിരിച്ചറിഞ്ഞു. നിലവില്‍ 9 പേരെയാണ്‌ കാണാതായിട്ടുളളത്‌. നേവിയും, കോസ്‌റ്റ്‌ ഗാര്‍ഡും, ഒ.എന്‍.ജിസിയും സംയുക്തമായാണ്‌ തെരച്ചില്‍ നടത്തുന്നത്‌. അതേസമയം അഹമ്മദാബാദിലെ വല്‍സാദ്‌ ജില്ലയിലെ കടല്‍ത്തീരത്തടിഞ്ഞ രണ്ട്‌ അജ്ഞാത മൃതദേഹങ്ങള്‍ പി.305 ബാര്‍ജിലുണ്ടായിരുന്നവരുടേതാണെന്നാണ്‌ പോലീസിന്റെ പ്രാഥമിക നിഗമനം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *