റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊല്ലം: ബ്ലാക്ക്‌ ഫംഗസ്‌ പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ മെഡിക്കല്‍ ഓഡിറ്റ് നടത്തും. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശാനുസരണം മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തിലാണ്‌ ഓഡിറ്റ്‌. പാര്‍ശ്വ ഫലങ്ങള്‍ ഇല്ലാത്ത മരുന്നുകളുടെ ലഭ്യത ഉറപ്പാക്കും. ബ്ലാക്ക്‌ ഫംഗസ്‌ എന്ന മ്യൂകര്‍ മൈകോസിസ്‌ രോഗവുമായി ബന്ധപ്പെട്ട്‌ പ്രചരിക്കുന്ന അശാസ്‌ത്രീയവും ഭീതിജനകവുമായ സന്ദേശങ്ങളില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.

കാറ്റഗറി സി വിഭാഗത്തിലെ കോവിഡ്‌ രോഗികളുടെ എണ്ണം കൂടുതലായതിനാല്‍ മ്യൂകര്‍ മൈക്കോസിസ്‌ കേസുകള്‍ വര്‍ദ്ധിക്കാനുളള സാധ്യത കണക്കിലെടുത്ത്‌ ചികിത്സാ മാനദണ്ഡങ്ങളില്‍ ആശുപത്രികള്‍ക്ക്‌ മാര്‍ഗ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്‌.

പ്രമേഹം നിയന്ത്രണ വിധേയമാക്കണം, വൃദ്ധസദനങ്ങളില്‍ സുരക്ഷാ -ക്ഷേമ വകുപ്പുകളുടെ നേതൃത്വത്തില്‍ പരിശോധനകള്‍ നടത്തണം, മത്സ്യ-പച്ചക്കറി മാര്‍ക്കറ്റുകളില്‍ പൊലീസ്‌ സെക്ടറല്‍ മജിസ്‌ട്രേറ്റ്‌ എന്നിവരുടെ നേതൃത്വത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തണം, വാക്‌സിന്‍ സ്വീകരിച്ചവരും പെരുമാറ്റച്ചട്ടം പാലിക്കണം. വീടുകളില്‍ ക്വോറന്റയിനില്‍ കഴിയുന്നവര്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മരുന്നുകള്‍ കഴിക്കണം. കൂടുതല്‍ ആശുപത്രികള്‍ സജ്ജമാക്കണം. എന്നിവയാണ്‌ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *