റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നാടകീയം,അപ്രതീക്ഷിതം; കെ.കെ ശൈലജ മന്ത്രിയാവില്ല

May 18, 2021 - 4:29 pm

തിരുവനന്തപുരം: കെ.കെ ശൈലജക്ക് രണ്ടാം പിണറായി മന്ത്രിസഭയില്‍ ഇടമില്ല. പിണറായി ഒഴികെ എല്ലാവരും മാറി പുതിയ ടീം വരട്ടെ എന്ന തീരുമാനം അംഗീകരിക്കപ്പെട്ടതിന്റെ ഭാഗമായാണ് കെ.കെ ശൈലജയെയും ഒഴിവാക്കിയത്.

കഴിഞ്ഞ പിണറായി സര്‍ക്കാരില്‍ ഏറ്റവും ജനപ്രീതി നേടിയ മന്ത്രിയായിരുന്നു കെ.കെ ശൈലജ. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ആരോഗ്യമന്ത്രി ലോകരാഷ്ട്രങ്ങളുടെ അംഗീകാരങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു.

രണ്ടാം പിണറായി സര്‍ക്കാരിലും കെ.കെ ശൈലജ ആരോഗ്യമന്ത്രിയായിരിക്കുമെന്ന വിലയിരുത്തലുകള്‍ നേരത്തെ വന്നിരുന്നു. ഈ സാഹചര്യത്തിലാണ് അപ്രതീക്ഷിത തീരുമാനം ഉണ്ടായിരിക്കുന്നത്.

രണ്ടാം എല്‍.ഡി.എഫ് സര്‍ക്കാരിലെ സി.പി.ഐ.എം മന്ത്രിമാരുടെ പട്ടിക പുറത്തുവിട്ടിട്ടുണ്ട്. സി.പി.ഐ.എം പൊളിറ്റ് ബ്യൂറോയും നേതാക്കളും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളും ചേര്‍ന്നാണ് മന്ത്രിമാരുടെ കാര്യത്തില്‍ തീരുമാനമെടുത്തത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *