Tag
ന്യൂസ് ഡെസ്ക്

വയനാട്: ജില്ലയില്‍ 211 പേര്‍ക്ക് കൂടി കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 15.26

May 18, 2021 - 4:22 pm

വയനാട്: ജില്ലയില്‍17.05.21 തിങ്കളാഴ്ച 211 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍.രേണുക അറിയിച്ചു. 6907 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 15.26 ആണ്. 203 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 3 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 52788 ആയി. 43789 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 8576 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 7326 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

രോഗം സ്ഥിരീകരിച്ചവര്‍: മാനന്തവാടി 21, ബത്തേരി 19, തരിയോട്, വെങ്ങപ്പള്ളി 12 വീതം, കല്‍പ്പറ്റ, മീനങ്ങാടി, മുട്ടില്‍, നെന്മേനി, തൊണ്ടര്‍നാട് 11 വീതം, പുല്‍പ്പള്ളി, തിരുനെല്ലി, വൈത്തിരി, പൊഴുതന, വെള്ളമുണ്ട 9 വീതം, പടിഞ്ഞാറത്തറ 7, എടവക, കണിയാമ്പറ്റ, മേപ്പാടി 6 വീതം, അമ്പലവയല്‍, പൂതാടി 3 വീതം, മുള്ളന്‍കൊല്ലി, നൂല്‍പ്പുഴ, പനമരം, തരിയോട് സ്വദേശികളായ 2 പേര്‍ വീതവുമാണ് സമ്പര്‍ക്കത്തിലൂടെ  രോഗബാധിതരായത്. തമിഴ്‌നാട്ടില്‍ നിന്ന് വന്ന 6 പേരും കര്‍ണാടകയില്‍ നിന്ന് വന്ന 2 പേരുമാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്നു രോഗബാധിതരായത്.

6907 പേര്‍ക്ക് രോഗമുക്തി: കല്‍പ്പറ്റ 9, വൈത്തിരി 8, മുട്ടില്‍ 7, തരിയോട് 6, മേപ്പാടി, പൊഴുതന 5 വീതം,  പനമരം, അമ്പലവയല്‍, വെള്ളമുണ്ട 4 വീതം, മാനന്തവാടി, തവിഞ്ഞാല്‍ 3 വീതം, എടവക, കോട്ടത്തറ, മുള്ളന്‍കൊല്ലി, നൂല്‍പ്പുഴ, പുല്‍പ്പള്ളി,  ബത്തേരി, വെങ്ങപ്പള്ളി, തരിയോട് 2 വീതം, കണിയാമ്പറ്റ, മീനങ്ങാടി, നെന്മേനി, തിരുനെല്ലി  സ്വദേശികളായ ഓരോരുത്തരും 4 തമിഴ്‌നാട് സ്വദേശികളും 2 കണ്ണൂര്‍ സ്വദേശികളും മലപ്പുറം, കര്‍ണാടക സ്വദേശികളായ ഓരോരുത്തരും വീടുകളില്‍ ചികിത്സയിലായിരുന്ന 6821 പേരുമാണ് രോഗം ഭേദമായി ഡിസ്ചാര്‍ജ് ആയത്.

1538 പേര്‍ പുതുതായി നിരീക്ഷണത്തില്‍ ; കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ 17.05.21 തിങ്കളാഴ്ച പുതുതായി നിരീക്ഷണത്തിലായത് 1538 പേരാണ്. 8285 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 28764 പേര്‍. ഇന്ന് പുതുതായി 76 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ആകെ 379 പേരാണ് ആശുപത്രികളില്‍ ചികില്‍സയിലുളളത്. ജില്ലയില്‍ നിന്ന് 575 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 419932 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *