റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സത്യപ്രതിജ്ഞ മെയ് 20 ന് നടക്കും. ഇതിനു തൊട്ടു പിന്നാലെ നിയമസഭയിലേക്കുള്ള പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞയും ഉണ്ടാകും.

മെയ് 24, 25 തീയതികളില്‍ എംഎല്‍എമാരുടെ സത്യപ്രതിജ്ഞയ്‌ക്കും സ്‌പീക്കര്‍ തെരഞ്ഞെടുപ്പിനും ആദ്യസമ്മേളനം ചേരാനിടയുണ്ടെന്ന അനുമാനത്തിലാണ് നിയമസഭാ സെക്രട്ടറിയറ്റ്‌ തയ്യാറെടുപ്പ്‌ നടത്തുന്നത്.

20 ന് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സത്യപ്രതിജ്ഞയ്ക്ക് ശേഷം അന്നു തന്നെ ആദ്യ മന്ത്രിസഭായോഗം ചേരും.യോ​ഗത്തില്‍ നിയമസഭാ സമ്മേളനം വിളിക്കാനുള്ള തീയ്യതിയും പ്രോട്ടേം സ്‌പീക്കറെയും തീരുമാനിക്കും.

തുടര്‍ന്ന്‌, ഗവര്‍ണര്‍ക്ക്‌ ശുപാര്‍ശ കൈമാറും. അതോടെയാണ്‌ സഭ വിളിച്ചുചേര്‍ക്കാന്‍ ഗവര്‍ണര്‍ ഉത്തരവിറക്കുക. ഇതിനുപിന്നാലെ നിയമസഭാ സെക്രട്ടറി, തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക്‌ രേഖാമൂലം വിവരം നല്‍കും.

ആദ്യദിവസം അംഗങ്ങളുടെ സത്യപ്രതിജ്ഞയും രണ്ടാംദിവസം സ്‌പീക്കര്‍ തെരഞ്ഞെടുപ്പുമാകും നടക്കുക. ഡെപ്യൂട്ടി സ്‌പീക്കര്‍ തെരഞ്ഞെടുപ്പ്‌ ഒരു മാസം കഴിഞ്ഞാകും. ഈ സമ്മേളനം പിരിഞ്ഞാലുടന്‍ ഗവര്‍ണറുടെ നയപ്രഖ്യാപനത്തിനും ബജറ്റിനും വീണ്ടും സഭാസമ്മേളനം വിളിച്ചുചേര്‍ക്കും.

മെയ്‌ മാസം തന്നെ ഇതെല്ലാം പൂര്‍ത്തിയാക്കിയേക്കും.സത്യപ്രതിജ്ഞ കഴിഞ്ഞാല്‍ ഇവര്‍ക്കുള്ള താമസ സൗകര്യവും എല്‍എല്‍എ ഹോസ്‌റ്റലില്‍ ഒരുക്കും.

ഇതിനായി നിലവിലെ അംഗങ്ങള്‍ക്ക്‌ മുറി ഒഴിയാനുള്ള നോട്ടീസ്‌ നല്‍കിയിട്ടുണ്ട്‌. പുതിയ അംഗങ്ങള്‍ക്ക്‌ പരിശീലനവും നല്‍കും. കൊവിഡ്‌ പശ്‌ചാത്തലത്തില്‍ ഓണ്‍ലൈനിലാകും പരിശീലനം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *