റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോവിഡിനെ ആസ്പദമാക്കിയുള്ള ചിത്രങ്ങൾ ചെയ്യാൻ താല്പര്യമില്ല : നടൻ ഷൈൻ ടോം ചാക്കോ

May 16, 2021 - 12:32 pm

യൂട്യൂബിലും മറ്റും ഒരുപാട് ഷോർട്ട് ഫിലിമുകൾ കോവിഡിനെ ആസ്പദമാക്കി വരുന്നതുകൊണ്ട് തന്നെ കോവിഡ് പ്രമേയമാക്കിയുള്ള ഉള്ള നിരവധി ചിത്രങ്ങൾ താൻ ഒഴിവാക്കുകയാണെന്ന് നടൻ ഷൈൻ ടോം ചാക്കോ മാതൃഭൂമിക്ക് അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞു.

പത്രം തുറന്നാലും മൊബൈൽ എടുത്താലും ടിവി വെച്ചാലും എല്ലാം കോവിഡ് മാത്രമാണ് കാണാൻ കഴിയുന്നത്. അതിനിടയിൽ ഒരു സിനിമ കാണാം എന്നോർക്കുമ്പോൾ അതിലും കോവിഡ് ആണെങ്കിൽ അത് ആളുകൾക്ക് മുഷിപ്പ് ഉണ്ടാക്കും, ഷൈൻ പറയുന്നു.

അടുത്തിടെ പുറത്തിറങ്ങിയ തന്റെ വോൾഫ് എന്ന ചിത്രത്തിൽ കോവിഡ് കാലത്തെ കഥയാണ് പറയുന്നത്. ലവ്, മണിയറയിലെ അശോകൻ , അനുഗ്രഹീതൻ ആന്റണി, ഓപ്പറേഷൻ ജാവ തുടങ്ങിയ ചിത്രങ്ങളും കോവിഡ് കാലത്ത് ഷൈനിന്റെതായി ഇറങ്ങിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *