റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ടൗട്ടെ 18/05/21 ചൊവ്വാഴ്ച ഗുജറാത്ത് തീരം തൊടും

May 16, 2021 - 10:21 am

ന്യൂഡല്‍ഹി: അറബിക്കടലില്‍ രൂപംകൊണ്ട ടൗട്ടെ ചുഴലിക്കാറ്റ് 18/05/21 ചൊവ്വാഴ്ച ഗുജറാത്ത് തീരം തൊടുമെന്നു കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ചൊവ്വാഴ്ച ഉച്ചയ്ക്കു ശേഷം പോര്‍ബന്തറിനും നാലിയയ്ക്കു ഇടയില്‍ ഗുജറാത്ത് തീരത്തെത്തും. 175 കിലോമീറ്റര്‍ വേഗത്തിലായിരിക്കും തീവ്രഗണത്തിലേക്കു മാറിയ ചുഴലിക്കാറ്റ് ആഞ്ഞടിക്കുകയെന്നും ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും മുന്നറിയിപ്പിലുണ്ട്. ഗുജറാത്ത് കടന്ന് ടൗട്ടെ പാകിസ്താനിലും വീശുമെങ്കിലും അപ്പോഴേക്കും ശക്തി കുറയുമെന്നാണു കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ വിലയിരുത്തല്‍. ടൗട്ടെയുടെ പ്രഭാവം മൂലം ലക്ഷദ്വീപ്, കേരളം, തമിഴ്നാട്, കര്‍ണാടക, ഗോവ, ഗുജറാത്ത്, ദിയു, പടിഞ്ഞാറന്‍ രാജസ്ഥാന്‍, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *