റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നടനും യൂട്യൂബറുമായ രാഹുല്‍ വോറ കോവിഡ് ബാധിച്ച് മരിച്ചു

May 10, 2021 - 9:02 am

ന്യൂഡല്‍ഹി: നടനും യൂട്യൂബറുമായ രാഹുല്‍ വോറ കോവിഡ് ബാധിച്ച് മരിച്ചു. ഉത്തരാഖണ്ഡ് സ്വദേശിയാണ്. നെറ്റ്ഫ്‌ളിക്‌സിലെ അണ്‍ഫ്രീഡമാണ് അദ്ദേഹത്തിന്റെ പ്രശസ്തമായ ചിത്രം. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന രാഹുല്‍ നാലുദിവസം മുമ്പ് തന്റെ നിസഹായ അവസ്ഥ ചൂണ്ടിക്കാട്ടി ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ഇതിന് ശേഷമാണ് മരണത്തിന് കീഴടങ്ങിയത്.

‘ഞാന്‍ കോവിഡ് പോസിറ്റീവാണ്. നാലുദിവസമായി ഡല്‍ഹിയിലെ ഒരാശുപത്രിയില്‍ ചികിത്സയിലാണ്. എന്റെ ആരോഗ്യസ്ഥിതിയില്‍ കാര്യമായ മാറ്റമില്ല. രോഗത്തിന് ഒട്ടുകുറവുമില്ല. എന്റെ ഓക്‌സിജന്‍നില തുടര്‍ച്ചയായി കുറഞ്ഞുവരികയാണ്. ഇവിടെ അടുത്ത് ഓക്‌സിജന്‍ ബെഡുളള നല്ല ആശുപത്രികള്‍ വല്ലതും ഉണ്ടോ? എന്നെ സഹായിക്കാന്‍ ആരുംതന്നെയില്ല കുടുംബം ഒന്നും ചെയ്യാന്‍ കഴിയാത്ത അവസ്ഥയിലാണ് തീര്‍ത്തും നിസഹായനായതുകൊണ്ടാണീ പോസ്റ്റിടുന്നത്.’ മെയ് നാലാനാണ് രാഹുല്‍ ഈ കുറിപ്പ് പോസ്റ്റ് ചെയ്തത്. പോസ്റ്റ് തുടരുന്നു. ‘ ഞാന്‍ പുനര്‍ജനിക്കും. എന്നിട്ട് കുറെ നല്ലകാര്യങ്ങള്‍ ചെയ്യും എന്റെ എല്ലാ ധൈര്യവും ചോര്‍ന്നുപോയിരിക്കുന്നു.’ ഇതിന് തൊട്ടുപുറകേ രാഹുല്‍ മരണത്തിന് കീഴടങ്ങി.

ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം രാഹുലിനെ ദ്വാരകയിലെ മറ്റൊരാശുപത്രിയിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല. തക്കസമയത്ത് കുറച്ചുകൂടി മെച്ചപ്പെട്ട ചികിത്സ ലഭിച്ചിരുന്നുവെങ്കില്‍ രാഹുല്‍ രക്ഷപെടുമായിരുന്നുവെന്ന് സുഹൃത്തും നടനുമായ അരവിന്ദ് ഗൗര്‍ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *