റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ന്യൂഡൽഹി: ഉത്തർപ്രദേശ് പൊലീസിന്റെ കസ്റ്റഡിയിൽ കഴിയുന്ന മലയാളി മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന്റെ മെഡിക്കൽ റിപ്പോർട്ട് ഹാജരാക്കാൻ നിർദേശിച്ച് സുപ്രിംകോടതി. 27/04/21 ചൊവ്വാഴ്ച സിദ്ദിഖ് കാപ്പൻ്റെ ഭാര്യയും കേരള പത്രപ്രവർത്തക യൂണിയനും സമർപ്പിച്ച ഹർജികൾ പരിഗണിക്കവെയായിരുന്നു കോടതി നിർദേശം.
കഴിയുമെങ്കിൽ ചൊവ്വാഴ്ച തന്നെ ഉത്തർപ്രദേശ് സർക്കാർ തന്നെ റിപ്പോർട്ട് ഹാജരാക്കണമെന്നും സുപ്രിംകോടതി നിർദേശിച്ചു. കേസ് പരിഗണിക്കുന്നത് 18/04/21 ബുധനാഴ്ചത്തേക്ക് മാറ്റി.

ഏപ്രിൽ 20 ന് കൊവിഡ് സ്ഥിരീകരിച്ച സിദ്ദിഖ് കാപ്പൻ നിലവിൽ മധുരയിലെ കൃഷ്ണ മോഹൻ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. കാപ്പനെ ആശുപത്രിയിൽ ചങ്ങലയ്ക്കിട്ടിരിക്കുകയാണെന്ന് അഭിഭാഷകൻ വിൽസ് മാത്യു കോടതിയെ അറിയിച്ചു. എന്നാൽ ഉത്തർപ്രദേശ് സർക്കാരിന് വേണ്ടി ഹാജരായ തുഷാർമേത്ത ഈ ആരോപണം തള്ളി. സിദ്ദിഖ് കാപ്പനെ ചങ്ങലയ്ക്കിട്ടിട്ടില്ലെന്ന് തുഷാർ മേത്ത വിശദീകരിച്ചു. ഇതിന് പിന്നാലെയാണ് മെഡിക്കൽ റിപ്പോർട്ട് ഹാജരാക്കാൻ സുപ്രിംകോടതി നിർദേശിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *