റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇസ്ലാമിക പണ്ഡിതനും ഡല്‍ഹി ഇസ്ലാമിക്ക് സെന്ററിന്റെ സ്ഥാപകനുമായ മൗലാനാ വാഹിദുദ്ദീന്‍ ഖാന്‍ കോവിഡ് ബാധിച്ച് മരിച്ചു

April 23, 2021 - 9:53 am

ന്യൂഡല്‍ഹി: ഇസ്ലാമിക പണ്ഡിതന്‍ മൗലാനാ വാഹിദുദ്ദീന്‍ ഖാന്‍ കോവിഡ് ബാധിച്ച് മരിച്ചു. 97 വയസായിരുന്നു. ഡല്‍ഹിലെ അപ്പോളോ ആശുപത്രിയലായിരുന്നു അന്ത്യം. 2000 ത്തില്‍ പത്മഭൂഷണും, 2021 ല്‍ പത്മ വിഭൂഷണ്‍ പുരസ്‌കാരവും നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചിരുന്നു.രാജീവ്ഗന്ധി ദേശീയ സദ്ഭാവനാ പുരസ്‌കാരം ,സമാധാനത്തിനുളള അന്താരാഷ്ട്ര പുരസ്‌കാരം ഉള്‍പ്പടെ ലഭിച്ചിട്ടുണ്ട്.

1925ല്‍ യുപിയിലെ അസംഘഡിലാണ് മൗലാനാ വാഹിദുദ്ദീന്‍ ഖാന്‍ ജനിച്ചത്. ഡല്‍ഹി ഇസ്ലാമിക്ക് സെന്ററിന്റെ സ്ഥാപകനാണ്. 200ലേറെ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. അയോദ്ധ്യ വിഷയത്തിലടക്കം പ്രശ്‌ന പരിഹാര നിര്‍ദ്ദേശങ്ങളുമായി അദ്ദേഹം ഇടപെട്ടിരുന്നു. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്രമോദി തുടങ്ങിയവര്‍ അനുശോചിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *