റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

റഷ്യന്‍ നിര്‍മ്മിത സ്പുട്‌നിക്-വി വാക്‌സിന്‍ മെയ് അവസാനത്തോടെ ഇന്ത്യയിലെത്തും

April 23, 2021 - 9:58 am

ന്യൂ ഡല്‍ഹി: രാജ്യത്ത് അടിയന്തിര ഉപയോഗത്തിന് അനുമതി ലഭിച്ച സ്പുട്‌നിക്-വി (വെക്ടര്‍വാക്‌സിന്‍)ഡോസുകളുടെ ആദ്യ ബാച്ച് മെയ് അവസാനത്തോടെ ഇന്ത്യയില്‍ ലഭ്യമാക്കുമെന്ന് ഡോ. റെഡ്ഡീസ് ലബോറട്ടറീസ് വ്യക്തമാക്കി. ഇന്ത്യയില്‍ സ്പുട്‌നിക് വാക്‌സിന്റെ നിര്‍മ്മാണം ജൂലൈയില്‍ തുടങ്ങാനായേക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. ആഗോളതലത്തില്‍ ഡോസിന് 10 ഡോളര്‍(750രൂപയോളം) വില വരും . എന്നാല്‍ സ്പുഡ്‌നിക്കിന്റെ ഇന്ത്യയിലെ വില സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ലെന്നും ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും ഡോ.റെഡ്ഡീസ് അറിയിച്ചു.

ഏപ്രില്‍ 13നാണ് സ്പുട്‌നിക് ഇന്ത്യയില്‍ അടിയന്തിര ഉപയോഗത്തിന് അനുമതി ലഭിച്ചത്. ഡോ.റെഡ്ഡീസാണ് ഇന്ത്യില്‍ വാക്‌സിന്റെ ക്ലിനിക്കല്‍ പരീക്ഷണം നടത്തുന്നത്. പത്തുകോടി ഡോസ് ഇറക്കുമതിചെയ്ത് വിതരണം ചെയ്യാന്‍ റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടുമായി ഡോ.റെഡ്ഡീസ് കരാറുണ്ടാക്കിയിട്ടുണ്ട്. ഹെട്രോ ബയോഫാര്‍മ, ഗ്ലാന്‍ഡ്ഫാര്‍മ, വിര്‍ക്കോ ബയോടെക്, പാനസ്യ ബയോടെക്, സ്‌റ്റെലിസ് ബയോ ഫാര്‍മ എന്നീ കമ്പനികളുമായും ഇന്ത്യയില്‍ സ്പുട്‌നിക് ഡോസ് നിര്‍മ്മിക്കാന്‍ ആര്‍.ഡി.ഐ.എഫ് കരാറിലേര്‍പ്പെട്ടിട്ടുണ്ട്. വര്‍ഷം 80 കോടി ഡോസ് വാക്‌സിന്‍ നിര്‍മ്മിക്കുകയാണ് ലക്ഷ്യം. ഇറക്കുമതി ചെയ്യുന്ന വാക്‌സിന്‍ ഡോസുകള്‍ സ്വകാര്യ മാര്‍ക്കറ്റിലാണ് ലഭ്യമാവുക ഇന്ത്യയില്‍ നിര്‍മ്മാണം ആരംഭിച്ചാല്‍ ഡോസിന്റെ വിലകുറയും. പൊതു സ്വകാര്യ മാര്‍ക്കറ്റുകളില്‍ ഒരുപോലെ ലഭ്യമവുകയും ചെയ്യും.

വാക്‌സിന്‍ ദ്രവരൂപത്തിലും പൊടി രൂപത്തിലും ലഭ്യമാണ് ദ്രവരൂപത്തിലുളള വാക്‌സിന്‍ 18 ഡിഗ്രി സെല്‍ഷ്യസിലും പൊടിരൂപത്തിലുളളത് 2 മുതല്‍ 8 ഡിഗ്രി വരെ സെല്‍ഷ്യസിലുമാണ് സൂക്ഷിക്കേണ്ട്. 91.6 ശതമാനം ഫലപ്രാപ്തി അവകാശപ്പെടുന്ന ഈവാക്‌സിന്റെ രണ്ടു ഡോസുകള്‍ കമ്മിലുളള ഇടവേള 21 ദിവസമാണ്. ചെറിയ പനി ക്ഷീണം തുടങ്ങിയ പാര്‍ശ്വ ഫലങ്ങള്‍ ഉണ്ടായേക്കാം. ലോകത്ത് ആദ്യം രജിസ്റ്റര്‍ ചെയ്ത് വാക്‌സിന്‍ കമ്പനിയാണിത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *