റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വികാസ് ദുബേയുടെ മരണത്തില്‍ യുപി പോലീസിന് പിഴവ് സംഭവിച്ചിട്ടില്ലെന്ന് അന്വേഷണ കമ്മീഷന്‍

April 23, 2021 - 9:41 am

ന്യൂ ഡല്‍ഹി: അധോലോക നായകന്‍ വികാസ് ദുബേ വെടിയേറ്റ് മരിച്ച സംഭവത്തില്‍ യുപി പോലീസിന് പിഴവ് പറ്റിയിട്ടില്ലെന്ന് സുപ്രീം കോടതി നിയോഗിച്ച അന്വേഷണ കമ്മീഷന്‍ കണ്ടെത്തി. 2019 ജൂലൈയില്‍ മധ്യപ്രദേശിലെ ഉജ്വയിനില്‍ വച്ച് അറസ്റ്റ് ചെയ്ത ദുബെയെ കാണ്‍പൂരിലേക്ക് കൊണ്ടുവരുംവഴി പോലീസ് വാഹനം അപകടത്തില്‍ പെടുകയും ദുബെ തോക്ക് തട്ടിയെടുത്ത് രക്ഷപെടാന്‍ ശ്രമിച്ചപ്പോഴുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടെന്നുമാണ് പോലീസ് വാദം.

എന്നാല്‍ നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്ന പരാതിയെ തുടര്‍ന്നാണ് സുപ്രീംകോടതി റിട്ടയേഡ് ജസ്റ്റീസ് ബിഎസ് ചൗഹാന്റെ നേതൃത്വത്തിലുളള കമ്മീഷന് അന്വെഷണ ചുമതല നല്‍കിയത്. പോലീസിന്റെ ഭാഗത്ത് വീഴ്ച സംഭവിച്ചെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും മൊഴി നല്‍കാന്‍ മാധ്യമ പ്രവര്‍ത്തകര്‍ എത്തിയില്ലെന്ന് കമ്മീഷന്‍ അറിയിച്ചു. സംഭവത്തില്‍ യുപി പോലീസിന് പിഴവു സംഭവിച്ചതായി തെളിവില്ലെന്നും കമ്മീഷന്‍ വ്യക്തമാക്കി. സുപ്രീം കോടതിക്ക് ഉടന്‍ റിപ്പോര്‍ട്ട് കൈമാറും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *