തൃശ്ശൂർ: അതിര്‍ത്തി തര്‍ക്കത്തിനിടെ 16കാരിയെ കൈക്കോട്ടുകൊണ്ട് ആക്രമിച്ച ബന്ധു അറസ്റ്റില്‍. ആറ്റത്ര ചിരിയങ്കണ്ടത്ത് വീട്ടില്‍ വിന്‍സെന്റിനെയാണ് (55) എരുമപ്പെട്ടി പൊലീസ് അറസ്റ്റ് ചെയ്തത്.
ഫെബ്രുവരി ഏഴിന് വൈകീട്ടാണ് സംഭവം. അതിര്‍ത്തി തര്‍ക്കത്തിനിടെ പ്രതി കൈക്കോട്ടുകൊണ്ട് പെണ്‍കുട്ടിയുടെ നെറ്റിയില്‍ വെട്ടി ഗുരുതര പരിക്കേല്പിക്കുകയായിരുന്നു എന്ന് പൊലീസ് പറയുന്നു.


