തൃശൂര്‍; തൃശൂര്‍ പൂരത്തോടനുബന്ധിച്ചുളള സാമ്പിള്‍ വെടിക്കെട്ടിനും പൂരം വെടിക്കെട്ടിനും അനുമതി ലഭിച്ചു. പെട്രോളിയം ആന്‍ഡ് എക്‌സ്‌പ്ലോസീവ് സേഫ്റ്റി ഓര്‍ഗനൈസേഷനാണ് വെടിക്കെട്ടിനുളള അനുമതി നല്‍കിയത്.പൂര തലേന്നാണ് സാമ്പിള്‍ വെടിക്കെട്ട് നടക്കുക. കര്‍ശന നിയന്ത്രണങ്ങളോടെയായിരിക്കും ഇത്തവണ പൂരം നടത്തുക. പരിശോധനകള്‍ക്കുശേഷം മാത്രമേ പൂരപ്പറമ്പിലേക്ക് ജനങ്ങളെ പ്രവേശിപ്പിക്കുകയുളളു.
45 വയസിന് താഴെ പ്രായമുളളവര്‍ 72 മണിക്കൂറിനകം എടുത്ത ആര്‍ടിപിസിആര്‍ പരിശോധനാ ഫലവും, 45 വയസിന് മുകളിലുളളവര്‍ രണ്ട് ഡോസ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചതിന്റെ സര്‍ട്ടിഫിക്കറ്റും ഹാജരാക്കിയാല്‍ മാത്രമേ പ്രവേശനം അനുദിക്കുകയുളളു. പത്തുവയസില്‍ താഴെയുളള കുട്ടികള്‍ക്ക് പ്രവേശനം അനുവദിക്കില്ല.



