തൃശ്ശൂർ പൂരം : തെക്കേനട തള്ളിത്തുറക്കാൻ ഇക്കുറിയും എറണാകുളം ശിവകുമാർ

April 14, 2023

തൃശ്ശൂർ: തൃശ്ശൂർ പൂര വിളംബരത്തിന് ഇക്കുറിയും എറണാകുളം ശിവകുമാർ തെക്കേനട തള്ളിത്തുറക്കും. കൊച്ചിൻ ദേവസ്വം ബോർഡ്, ഘടകപൂരങ്ങളുടെ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റിയാണ് എറണാകുളം ശിവകുമാർ തെക്കേ നട തള്ളിത്തുറന്ന് പൂര വിളംബരം നടത്തുക. ഇക്കൊല്ലം വീണ്ടും പൂരത്തിനിറങ്ങിയ …

തൃശൂര്‍ പൂരം: മെയ് 10ന് പ്രാദേശിക അവധി

May 7, 2022

തൃശൂര്‍ പൂരത്തോടനുബന്ധിച്ച് മെയ് 10ന് തൃശൂര്‍ താലൂക്ക് പരിധിയില്‍ ഉള്‍പ്പെടുന്ന എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പ്രാദേശിക അവധി പ്രഖ്യാപിച്ചു. മുന്‍നിശ്ചയ പ്രകാരമുളള പൊതുപരീക്ഷകള്‍ക്കും കേന്ദ്ര-സംസ്ഥാന അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളിലേയ്ക്ക് നിയമനത്തിനായി നടത്തുന്ന പരീക്ഷകള്‍ക്കും അവധി ബാധകമല്ല.

ഇത്തവണ കോവിഡ് നിയന്ത്രണങ്ങൾ ഇല്ലാതെ തൃശൂർ പൂരം

April 25, 2022

തൃശ്ശൂർ: ഇത്തവണ തൃശ്ശൂർ പൂരം പൂർവ്വാധികം ഭംഗിയായി നടത്തുമെന്ന് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ. കോവിഡ് നിയന്ത്രണങ്ങൾ ഇല്ലെങ്കിലും മാസ്‌കും സാനിറ്റൈസറും അടക്കമുള്ള സ്വയം സുരക്ഷ എല്ലാവരും ഉറപ്പാക്കണമെന്നും മന്ത്രി പറഞ്ഞു.റവന്യു മന്ത്രി കെ രാജൻ, മന്ത്രി ആർ ബിന്ദു, മറ്റു …

ഉത്സവങ്ങളിൽ പതിനൊന്ന് ആനകളെ വരെ എഴുന്നള്ളിക്കാൻ അനുമതി

November 25, 2021

തൃശൂർ : തൃശൂരിലെ ഉത്സവങ്ങളിൽ കൂടുതൽ ആനകളെ എഴുന്നളിക്കാൻ അനുമതിയായി . ജില്ലാ മോണിറ്ററിംഗ് കമ്മിറ്റിയുടേതാണ് തീരുമാനം.ഉത്സവങ്ങളിൽ പതിനൊന്ന് ആനകളെ വരെ എഴുന്നള്ളിക്കാനാണ് അനുമതി. നേരത്തെ അഞ്ച് ആനകൾക്കാണ് അനുമതി നൽകിയിരുന്നത്. അതേസമയം ഉത്സവങ്ങൾ സജീവമായിട്ടും എഴുന്നള്ളിപ്പുകൾക്ക് ആനയുടെ എണ്ണം വർദ്ധിപ്പിക്കാൻ …

ചടങ്ങുകൾ വെട്ടിച്ചുരുക്കി തൃശ്ശൂർ പൂരത്തിന് സമാപനമായി

April 24, 2021

തൃശ്ശൂർ: ആൽമരം വീണുണ്ടായ ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ ഈ വർഷത്തെ തൃശ്ശൂർ പൂരം ചടങ്ങുകൾ വെട്ടിച്ചുരുക്കി 24/04/21 ശനിയാഴ്ച സമാപിച്ചു. ഒരാനപ്പുറത്ത് എഴുന്നള്ളിയ പാറമേക്കാവ്, തിരുവമ്പാടി ദേവതകൾ ശ്രീമൂലം സ്ഥാനത്ത് വച്ച് ഉപചാരം ചൊല്ലി പിരിഞ്ഞതോടെയാണ് ഈ വർഷത്തെ തൃശ്ശൂർ പൂരത്തിൻ്റെ ആഘോഷ …

തൃശൂര്‍ പൂരത്തിനിടെ ആല്‍മരം പൊട്ടി വീണു, തിരുവമ്പാടി ദേവസ്വം അംഗങ്ങളായ രണ്ട് പേര്‍ മരിച്ചു, 25 പേർക്ക് പരിക്കേറ്റു

April 24, 2021

തൃശൂര്‍: തൃശൂര്‍ പൂരത്തിനിടെ ആല്‍മരം പൊട്ടി വീണ് അപകടം. തിരുവമ്പാടി ദേവസ്വം അംഗങ്ങളായ രണ്ട് പേര്‍ മരിച്ചു. പൂങ്കുന്നം സ്വദേശി പനിയത്ത് രാധാകൃഷ്ണന്‍, നടത്തറ സ്വദേശി രമേശന്‍ എന്നിവരാണ് മരിച്ചത്. 23/04/21 വെള്ളിയാഴ്ച രാത്രി പന്ത്രണ്ടോടെയാണ് അപകടം ഉണ്ടായത്. വൈദ്യുതി കമ്പിക്ക് …

തൃശൂർ പൂരം ചടങ്ങ് മാത്രമാക്കിയാകും നടത്തുകയെന്ന് തിരുവമ്പാടി വിഭാഗം, 15 ആനകളെ എഴുന്നള്ളിച്ച് ഇലഞ്ഞിത്തറമേളവും വെടിക്കെട്ടും 24ലെ പകൽ പൂരവും നടത്താൻ പാറമേക്കാവ്

April 19, 2021

തൃശൂർ : തൃശൂർ പൂരം ചടങ്ങ് മാത്രമാക്കി നടത്താൻ തിരുവമ്പാടി വിഭാഗത്തിന്റെ തീരുമാനം. ഒരാനപ്പുറത്ത് ചടങ്ങുകൾ പൂർത്തിയാക്കും. കൊവിഡ് വ്യാപനത്തോത് ഉയരുന്ന സാഹചര്യത്തിലാണ് തീരുമാനം. സർക്കാർ നിർദേശങ്ങൾ പൂർണമായും അംഗീകരിക്കുമെന്ന് തിരുവമ്പാടി ദേവസ്വം ഭാരവാഹികൾ പറഞ്ഞു. എന്നാൽ , പൂരം ആഘോഷമായി …

പൂരത്തിന്‍റെ ആഘോഷങ്ങള്‍ക്ക്‌ മാറ്റുകുറക്കില്ലെന്ന് ദേവസ്വം ഭാരവാഹികള്‍

April 19, 2021

തൃശൂര്‍: സര്‍ക്കാര്‍ നിബന്ധനകള്‍ പാലിച്ച്‌ തൃശൂര്‍ പൂരത്തിനുളള നടപടിക്രമങ്ങളുമായി മുന്നോട്ടുപോകുമെന്ന്‌ ജില്ലാ ഭരണകൂടം. പൂരത്തിന്‍റെ ആഘോഷങ്ങള്‍ക്ക്‌ മാറ്റുകുറക്കില്ലെന്നും എന്നാല്‍ കോവിഡ്‌ മാനദണ്ഡങ്ങള്‍ക്ക്‌ പ്രഥമ പരിഗണന നല്‍കുമെന്നും സര്‍ക്കാര്‍ നിബന്ധനകള്‍ പാലിച്ചുതന്നെ പൂരം നടത്താനാണ്‌ തീരുമാനമെന്നും ദേവസ്വം ഭാരവാഹികള്‍ പറഞ്ഞു. പാറമേക്കാവ്‌, തിരുവമ്പാടി …

കാണികളെ ഒഴിവാക്കി തൃശൂര്‍ പൂരം നടത്താന്‍ ആലോചന, ദേവസ്വങ്ങൾ അനുനയ പാതയിൽ

April 19, 2021

തൃശ്ശൂർ: ഇത്തവണത്തെ തൃശ്ശൂർ പൂരം കാണികളെ ഒഴിവാക്കി നടത്താന്‍ ആലോചന. ആനക്കാരേയും മേളക്കാരെയും ചുരുക്കം ചില സംഘാടകരെയും ഉള്‍പ്പെടുത്തികൊണ്ട് പൂരം നടത്താം എന്ന് 19/04/21 തിങ്കളാഴ്ച ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ ദേവസ്വങ്ങള്‍ അറിയിക്കും. മെഡിക്കല്‍ സംഘത്തിന്റെ നിര്‍ദ്ദേശത്തിനനുസരിച്ച് നിയന്ത്രണങ്ങള്‍ …

തൃശ്ശൂർ പൂരം; ഒന്നുകിൽ ആര്‍ടിപിസിആര്‍ പരിശോധന സര്‍ട്ടിഫിക്കറ്റ്, അല്ലെങ്കിൽ രണ്ട് ഡോസ് വാക്‌സിന്‍ നിർബന്ധം

April 18, 2021

തൃശൂര്‍: തൃശൂര്‍ പൂരത്തിന് പങ്കെടുക്കുന്നവർക്ക് കൊവിഡിന്റെ രണ്ട് ഡോസ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. ഇത് സംബന്ധിച്ചുള്ള ഉത്തരവ് 17/04/21 ശനിയാഴ്ചയാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പുറത്തിറക്കിയത്. നേരത്തെ ഒറ്റ ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്ക് പൂരത്തിന് പ്രവേശനം അനുവദിക്കും എന്ന തീരുമാനം പിന്‍വലിച്ചുകൊണ്ടാണ് പുതിയ …