ആലപ്പുഴ: വളളിക്കുന്ന് ക്ഷേത്രത്തിലെ ഉത്സവത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ 15 വയസുകാരന്‍ കുത്തേറ്റ് മരിച്ചു. വളളിക്കുന്ന് ഹൈസ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിയും പുത്തന്‍ചന്ത കുറ്റിയില്‍ തെക്കതില്‍ അമ്പിളി കുമാറിന്റെ മകനുമായ അഭിമന്യു ആണ് മരിച്ചത്.
സംഘര്‍ഷത്തില്‍ പരിക്കേറ്റ മറ്റു രണ്ടുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കഴിഞ്ഞ ദിവസം മറ്റൊരു ഉത്സവത്തിന് ഇടയില്‍ ഉണ്ടായ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയാണ് സംഭവം.



