കശ്മീരിലെ അവന്തിപോറയിലെ ഷോപിയാനിൽ നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട 5 തീവ്രവാദികളിൽ ടോപ്പ് കമാൻഡറും

തെക്കൻ കശ്മീരിലെ ഷോപിയാൻ, പുൽവാമ ജില്ലകളിൽ സുരക്ഷാ സേനയും തീവ്രവാദികളും തമ്മിൽ രണ്ട് വ്യത്യസ്ത ഏറ്റുമുട്ടലുകൾ ഉണ്ടായി, അഞ്ച് തീവ്രവാദികൾ കൊല്ലപ്പെടുകയും നാല് ജവാൻമാർക്ക് പരിക്കേൽക്കുകയും ചെയ്തു.

ഷോപിയൻ പട്ടണത്തിൽ 08/04/2021 വ്യാഴാഴ്ച വൈകുന്നേരം ഏറ്റുമുട്ടലിൽ മൂന്ന് തീവ്രവാദികൾ കൊല്ലപ്പെട്ടു. മറ്റ് രണ്ട് പേർ ഷോപിയാനിലെ ജാൻ മൊഹല്ലയിലെ പ്രാദേശിക പള്ളിയിൽ ഒളിച്ചിരിക്കുകയാണെന്ന് കരുതപ്പെടുന്നു. ഏറ്റുമുട്ടലിൽ ഒരു ഉദ്യോഗസ്ഥൻ ഉൾപ്പെടെ നാല് സൈനികർക്ക് പരിക്കേറ്റു.

പുൽവാമ ജില്ലയിലെ ട്രാൽ പ്രദേശത്ത് 09/04/2021 വെള്ളിയാഴ്ച പുലർച്ചെയാണ് രണ്ടാമത്തെ ഏറ്റുമുട്ടൽ ആരംഭിച്ചത്. ട്രാലിൽ നടന്ന ഏറ്റുമുട്ടലിൽ അൻസാർ ഗസ്വത്-ഉൽ-ഹിന്ദ് (എ.ജി.യു.എച്ച്) മേധാവി തീവ്രവാദി ഇംതിയാസ് ഷാ ഉൾപ്പടെ രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടതായി കശ്മീർ സോൺ പോലീസ് അറിയിച്ചു. തിരച്ചിൽ തുടരുന്നു.

മുൻകരുതൽ നടപടിയായി ഇരു ജില്ലകളിലും ഇന്റർനെറ്റ് സേവനങ്ങൾ നിർത്തി വെച്ചിരിക്കുകയാണ്.

Share
അഭിപ്രായം എഴുതാം