റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊല്ലം: കോവിഡ് 279, രോഗമുക്തി 206

April 8, 2021 - 10:14 pm

കൊല്ലം: ജില്ലയില്‍ ഏപ്രില്‍ 8ന് 279 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 206 പേര്‍ രോഗമുക്തി നേടി. വിദേശത്തു നിന്നെത്തിയ ഒരാള്‍ക്കും സമ്പര്‍ക്കം വഴി 274 പേര്‍ക്കും നാല് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. കൊല്ലം കോര്‍പ്പറേഷനില്‍ 37 പേര്‍ക്കാണ് രോഗബാധ. കിളികൊല്ലൂര്‍-ഏഴ്, തൃക്കടവൂര്‍-നാല്, മങ്ങാട്-മൂന്ന് എന്നിങ്ങനെയാണ് കോര്‍പ്പറേഷന്‍ പരിധിയിലെ രോഗബാധിതരുടെ എണ്ണം. മുനിസിപ്പാലിറ്റികളില്‍ പുനലൂര്‍-13, പരവൂര്‍-ഏഴ്, കരുനാഗപ്പള്ളി-ആറ്, കൊട്ടാരക്കര-നാല് എന്നിങ്ങനെയാണ് രോഗബാധിതര്‍.

ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളില്‍ കരവാളൂര്‍-17, തെന്മല, പൂയപ്പള്ളി ഭാഗങ്ങളില്‍ 11 വീതവും ചടയമംഗലം-10, ഇട്ടിവ-ഒന്‍പത്, ഏരൂര്‍, ഇടമുളയ്ക്കല്‍ എന്നിവിടങ്ങളില്‍ എട്ടുവീതവും വെളിനല്ലൂര്‍, മേലില, ഓച്ചിറ പ്രദേശങ്ങളില്‍ ഏഴുവീതവും കുളത്തൂപ്പുഴ, അഞ്ചല്‍, ഇളമാട്, കൊറ്റങ്കര എന്നിവിടങ്ങളില്‍ ആറുവീതവും പെരിനാട്, ശാസ്താംകോട്ട, വെട്ടിക്കവല, കല്ലുവാതുക്കല്‍, ഇളമ്പള്ളൂര്‍ പ്രദേശങ്ങളില്‍ നാലുവീതവും ചിറക്കര, വെസ്റ്റ് കല്ലട, പോരുവഴി, പിറവന്തൂര്‍, പത്തനാപുരം, എഴുകോണ്‍, ആലപ്പാട്, ഉമ്മന്നൂര്‍ ഭാഗങ്ങളില്‍ മൂന്നുവീതവുമാണ് രോഗബാധിതരുള്ളത്. മറ്റ് പ്രദേശങ്ങളില്‍ രണ്ടും അതില്‍ താഴെയുമാണ് രോഗബാധിതര്‍.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *