റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബംഗ്ലാദേശിലെ സൈനീക അഭ്യാസത്തില്‍ പങ്കെടുക്കാന്‍ ഇന്ത്യന്‍ സൈന്യവും

April 2, 2021 - 12:56 pm

ന്യൂഡല്‍ഹി: ബംഗ്ലാദേശ് വിമോചനത്തിന്റെ 50 മഹത്തായ വര്‍ഷങ്ങളുടേയും രാഷ്ട്രപിതാവ് ബംഗാബന്ധു ഷെയ്ഖ് മുജിബുര്‍ റഹ്മാന്റെ ജന്മശതാബ്ദിയുടേയും സ്മരണാര്‍ത്ഥം നടത്തുന്ന ബഹുരാഷ്ട്ര സൈനീക അഭ്യാസത്തില്‍ ഇന്ത്യയും പങ്കെടുക്കും. ഏപ്രില്‍ 04 മുതല്‍ ഏപ്രില്‍ 12 വരെ നടക്കുന്ന അഭ്യാസത്തില്‍ ദോഗ്ര റെജിമെന്റില്‍ നിന്നുള്ള ഒരു ബറ്റാലിയനിലെ ഓഫീസര്‍മാര്‍, ജെസിഒകള്‍, ജവാന്‍മാര്‍ എന്നിവരുള്‍പ്പെടെ 30 ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന ഇന്ത്യന്‍ സംഘമാണ് പോവുന്നത്. റോയല്‍ ഭൂട്ടാന്‍ ആര്‍മി, ശ്രീലങ്കന്‍ ആര്‍മി, ബംഗ്ലാദേശ് ആര്‍മി എന്നീ സേനകളില്‍നിന്നുള്ള സംഘങ്ങളും പങ്കെടുക്കും.”ശക്തമായ സമാധാന പരിപാലന പ്രവര്‍ത്തനങ്ങള്‍” എന്നതാണ് അഭ്യാസത്തിന്റെ പ്രമേയം. യുഎസ്എ, യുകെ, തുര്‍ക്കി, സൗദി അറേബ്യ, കുവൈറ്റ്, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള സൈനിക നിരീക്ഷകരും പരിശീലനത്തിലുടനീളം പങ്കെടുക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *