റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ശ്രീരാം വെങ്കിട്ടരാമനെ തിരികെ വിളിച്ചു

March 29, 2021 - 10:41 am

ചെന്നൈ: തമിഴ്‌നാട്ടില്‍ തെരഞ്ഞെടുപ്പ് നിരീക്ഷകനായി നിയോഗിക്കപ്പെട്ട ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീരാം വെങ്കിട്ടരാമനെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തിരികെ വിളിച്ചു. മാധ്യമ പ്രവര്‍ത്തകന്‍ കെഎം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയാണെന്ന പരാതിയെ തുടര്‍ന്നാണ് നടപടി. തമിഴ്‌നാട്ടിലെ തിരുവൈഗ നഗര്‍ ,എഗ്മോര്‍ നിയമ സഭാ മണ്ഡലങ്ങളിലാണ് ശ്രീറാമിന് നിരീക്ഷണ ചുമതല നല്‍കിയിരുന്നത്.

ശ്രീരാമിനെ നിയോഗിച്ചതിനെതിരെ സിറാജ് ദിനപത്രം മാനേജ്‌മെന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരാതി നല്‍കിയിരുന്നു.ക്രിമിനല്‍ കേസില്‍ പ്രതികളായിട്ടുളളവരും ബന്ധുക്കള്‍ മത്സര രംഗത്തുളളവരും ആയ ഉദ്യോഗസ്ഥരെ നിരീക്ഷകരായി നിയമിക്കാന്‍ പാടില്ലെന്ന കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്റെ ചട്ടം ലംഘിച്ചതായി ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയിരുന്നത്.

ശ്രീറാമിനെ കൂടാതെ കേരളത്തില്‍ നിന്നുളള ആസിഫ് കെ യൂസഫിനേയും തെരഞ്ഞെടുപ്പ് നിരീക്ഷണ ചുമതലയില്‍ നിന്ന് തരികെ വിളിച്ചിട്ടുണ്ട്. സിവില്‍ സര്‍വീസ് ലഭിക്കാനായി വ്യാജ വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയെന്ന കേസില്‍ അന്വേഷണം നേരിടുന്ന ആളാണ് ആസിഫ്. ഇവര്‍ക്ക് പകരമായി ജാഫര്‍മാലിക്കിനേയും ഷര്‍മിള മേരി ജോസഫിനേയും നിയോഗിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *