റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പരിമിത ഓവര്‍ ക്രിക്കറ്റ് മത്സരത്തിലെ ആദ്യ പന്ത് നേരിട്ട കേരളവര്‍മ്മ തമ്പുരാന്‍ അന്തരിച്ചു

March 29, 2021 - 8:13 am

കൊച്ചി: കൊച്ചി രാജകുടുംബത്തിലെ ഇളയതമ്പുരാന്‍ ഇളമന റോഡ് പാലസ് നമ്പര്‍ 17 രശ്മിയില്‍ കേരളവര്‍മ്മ തമ്പുരാന്‍ അന്തരിച്ചു. 96 വയസായിരുന്നു. കേരള ക്രിക്കറ്റ് അസോസിയേഷന്റെ ആദ്യ സെക്രട്ടറിയും ട്രാവന്‍കൂര്‍ കൊച്ചി രഞ്ജി ടീം താരവുമായിരുന്നു.ദിവസങ്ങളോളം നീളുന്ന ടെസ്റ്റ് മത്സരങ്ങളുടെ വിരസത അകറ്റാന്‍ പരിമിത ഓവര്‍ മത്സരം എന്ന ആശയം മുന്നോട്ട് വച്ചത് അദ്ദേഹമായിരുന്നു.

വിജയാ ബാങ്ക് മാനേജരായി റിട്ടയര്‍ ചെയ്ത പാലിയത്ത് രാധ കുഞ്ഞമ്മയാണ് ഭാര്യ. മക്കള്‍: മാലതി , പി.ബാലചന്ദ്രന്‍(കേരള രഞ്ജി ടീം അംഗം). മരുമക്കള്‍: രാമചന്ദ്രന്‍, ഗീത .

1951ലാണ് തൃപ്പൂണിത്തുറയില്‍ കേരളവര്‍മ്മ കേളപ്പന്‍ തമ്പുരാന്‍ ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റിന് തുടക്കമിടുന്നത്. രാജ്യാന്തര തലത്തില്‍ ഏകദിന ക്രിക്കറ്റ് തുടങ്ങുന്നതിനും 20 വര്‍ഷം മുമ്പ്. ചരിത്രത്തില്‍ ആദ്യമായി പരിമിത ഓവര്‍ ക്രിക്കറ്റ് മത്സരത്തിലെ ആദ്യ പന്ത് നേരിട്ടവ്യക്തിയെന്ന നിലയില്‍ ഇദ്ദേഹത്തെ അറിയപ്പെടുന്നു. 1971ല്‍ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഇംഗ്ലണ്ടും ആസ്‌ട്രേലിയയും ഏറ്റുമുട്ടിയതോടെ അദ്ദേഹത്തിന്‍റെ ആശയങ്ങള്‍ക്ക് രാജ്യാന്തര തലത്തില്‍ അംഗീകാരമായി. പിന്നീട് ഏകദിനവും പിന്നിട്ട് ട്വന്‍റി20 , ടി10 എന്നിവ ആഘോഷമാക്കുന്ന കാലത്താണ് അദ്ദേഹം വിടവാങ്ങുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *