‘ഷൂട്ടര്‍ ദാദി’ ചന്ദ്രോ തോമര്‍ കോവിഡ് ബാധിച്ച് മരിച്ചു

May 1, 2021

ഉത്തര്‍പ്രദേശ് : രാജ്യം സ്‌നേഹപൂര്‍വം ‘ഷൂട്ടര്‍ ദാദി’ എന്നുവിളിച്ച ചന്ദ്രോ തോമര്‍(89) കോവിഡ് ബാധിച്ച് മരിച്ചു. മീററ്റിലെ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ഉത്തര്‍പ്രദേശിലെ ഭഗ്പഥ് സ്വദേശിനിയാണ്. ഇന്ത്യയുടെ ചരിത്രത്തില്‍ തന്നെ ശക്തമായ സ്ത്രി സാന്നിധ്യമായിരുന്നു ഷൂട്ടര്‍ ദാദി. ഒരാഴ്ചമുമ്പാണ് ചന്ദ്രോതോമറിനെ ശാരീരിക …

മുതിര്‍ന്ന അഭിഭാഷകന്‍ സോളി സൊറാബ്ജി അന്തരിച്ചു, കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു

April 30, 2021

ന്യൂഡൽഹി: മുതിര്‍ന്ന അഭിഭാഷകന്‍ സോളി സൊറാബ്ജി അന്തരിച്ചു. 91 വയസായിരുന്നു. ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. ഭാര്യയും കൊവിഡ് ബാധിതയാണ്. 1989-90, 1998 -2004 കാലത്ത് അറ്റോര്‍ണി ജനറലായി സേവനം അനുഷ്ഠിച്ചു. 2002- ല്‍ പത്മഭൂഷണ്‍ നല്‍കി രാജ്യം …

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഡോ.എ.കെ വാലിയ കോവിഡ് ബാധിച്ച് മരിച്ചു

April 23, 2021

ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ഡെല്‍ഹി മന്ത്രിയുമായ ഡോ.എകെ വാലിയ കോവിഡ് ബാധിച്ച് മരിച്ചു. 72 വയസായിരുന്നു. 23.4 2021ന് രാവിലെ ഡല്‍ഹി അപ്പോളോ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം . ഷീലാ ദീക്ഷിത് മന്ത്രിസഭയില്‍ ആരോഗ്യ ,നഗര വികസന വകുപ്പുകള്‍ …

റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ എം നരസിംഹന്‍ കോവിഡ് ബാധിച്ച് മരിച്ചു

April 23, 2021

ഹൈദരാബാദ്: റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണറും ബാങ്കിംഗ് മേഖലയിലെ പരിഷ്‌ക്കാരങ്ങളുടെ പിതാവുമായിരുന്ന എം നരസിംഹന്‍ കോവിഡ് ബാധിച്ച് മരിച്ചു. 94 വയസായിരുന്നു. 1977 മെയ്മുതല്‍ നവംബര്‍വരെ അധികാരത്തിലിരുന്ന നരസിംഹന്‍ റിസര്‍വ് ബാങ്ക് കേഡറില്‍ നിന്നുളള ഏക ഗവര്‍ണറാണ്. റിസര്‍വ് ബാങ്കിന്റെ ഇക്കണോമിക് …

പരിമിത ഓവര്‍ ക്രിക്കറ്റ് മത്സരത്തിലെ ആദ്യ പന്ത് നേരിട്ട കേരളവര്‍മ്മ തമ്പുരാന്‍ അന്തരിച്ചു

March 29, 2021

കൊച്ചി: കൊച്ചി രാജകുടുംബത്തിലെ ഇളയതമ്പുരാന്‍ ഇളമന റോഡ് പാലസ് നമ്പര്‍ 17 രശ്മിയില്‍ കേരളവര്‍മ്മ തമ്പുരാന്‍ അന്തരിച്ചു. 96 വയസായിരുന്നു. കേരള ക്രിക്കറ്റ് അസോസിയേഷന്റെ ആദ്യ സെക്രട്ടറിയും ട്രാവന്‍കൂര്‍ കൊച്ചി രഞ്ജി ടീം താരവുമായിരുന്നു.ദിവസങ്ങളോളം നീളുന്ന ടെസ്റ്റ് മത്സരങ്ങളുടെ വിരസത അകറ്റാന്‍ …

സംഗീത സംവിധായകന്‍ പി.ജി ലിപ്‌സണ്‍ അന്തരിച്ചു

March 29, 2021

കൊച്ചി: സംഗീത സംവിധായകന്‍ പി.ജി ലിപ്‌സണ്‍ (62) അന്തരിച്ചു. ട്രാവന്‍കൂര്‍ കൊച്ചിന്‍ കെമിക്കല്‍സില്‍ ഉദ്യോഗസ്ഥനായിരുന്നു. പ്രശസ്ത സംഗീത സംവിധായകന്‍ ജെറി അമല്‍ദേവിന്റെ സഹായി ആയി നിരവധി ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. തിരുവനന്തപുരം ദൂരദര്‍ശനുവേണ്ടി ആരംഭഗാനം ചിട്ടപ്പെടുത്തിയിട്ടുളള ലിപ്‌സന്റെ പുഷ്പാഞ്ജലി എന്ന ക്രിസ്ത്യന്‍ ഭക്തിഗാന …

പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ അനില്‍ ധര്‍കര്‍ അന്തരിച്ചു

March 27, 2021

മുംബൈ: എഴുത്തുകാരനും മാധ്യമ പ്രവര്‍ത്തകനുമായ അനില്‍ ധര്‍കര്‍ അന്തരിച്ചു. 74 വയസായിരുന്നു. ഹൃദയസംബന്ധമായ രോഗങ്ങള്‍ക്ക് ചികിത്സയിലായിരുന്നു. മിഡ് ഡേ, ദ ഇന്‍ഡിപെന്‍ഡന്റ് തുടങ്ങിയ നിരവധി മാധ്യമങ്ങളുടെ എഡിറ്റര്‍ ആയി പ്രവര്‍ത്തിച്ചിരുന്ന ധര്‍കര്‍ ഒരു പ്രമുഖ കോളമിസ്റ്റ് കൂടിയായിരുന്നു. കഴിഞ്ഞ 50 വര്‍ഷങ്ങള്‍ക്കിടയില്‍ …

യുഎഇ ധനമന്ത്രി ഷേക്ക് ഹംദാന്‍ അന്തരിച്ചു. രാജ്യത്ത് 10 ദിവസത്തെ ദുഃഖാചരണം

March 25, 2021

ദുബായി: യുഎഇ ധനമന്ത്രിയും ഉപഭരണാധികാരിയുമായ ഷേക്ക് ഹംദാന്‍ ബിന്‍ റാഷിദ് അല്‍ മക്തും (75)അന്തരിച്ചു. യുഎഇ വൈസ് പ്രസിഡന്‍റും പ്രധാന മന്ത്രിയും ദുബായ് ഭരണാധികാരയുമായ ഷേക്ക് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മുക്തുവാണ് ജ്യേഷ്ടനായ ഹംദാന്റെ മരണവാര്‍ത്ത പുറത്തുവിട്ടത്. മാസങ്ങളായി രോഗ …

വാസന്‍ ഐ കെയര്‍ സ്ഥാപകന്‍ എഎം.അരുണ്‍ അന്തരിച്ചു

November 17, 2020

ചെന്നൈ: വാസന്‍ ഐ കെയര്‍ സ്ഥപകന്‍ എ എം.അരുണ്‍ അന്തരിച്ചു. അദ്ദേഹത്തിന് 51 വയസായിരുന്നു. ചെന്നൈയിലെ സ്വകാര്യ ആലുപത്രിയിലായിരുന്നു അന്ത്യം . നെഞ്ചുവേദനെയ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ ചില ബന്ധുക്കളും സുഹൃത്തുക്കളും അദ്ദേത്തിന്‍റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ചതിനെ തുടര്‍ന്ന് …

മുന്‍ ഐആര്‍ ഉദ്യോഗസ്ഥന്‍ എ.ആര്‍ ശങ്കരനാരായണന്‍ അന്തരിച്ചു

October 24, 2020

ന്യൂഡല്‍ഹി: മുന്‍ ഐആര്‍ എസ് ഉദ്യോഗസ്ഥനും, മുന്‍ പ്രധാന മന്ത്രി ഇന്തിരാഗാന്ധിയുടെ ഓഫീസിലെ ഡയറക്ടര്‍ പദവിയടക്കം കേന്ദ്രസര്‍വീസില്‍ നിരവധി ഉന്നത പദവികള്‍ വഹിച്ച എ.ആര്‍ ശങ്കരനാരായണന്‍(95) അന്തരിച്ചു. തൃശൂര്‍ പെരിങ്ങോട്ടുകര അന്തിക്കാട്ട് കുടുംബാംഗമാണ്. ഡല്‍ഹിയില്‍ മകള്‍ ഡോ.എ.എസ് ലതക്കൊപ്പമായിരുന്നു താമസം. ലോഥി …