റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മണലിലുറച്ച കപ്പല്‍ നീക്കുന്നതില്‍ പുരോഗതി: സൂയസ് കനാല്‍ ഉടന്‍ തുറക്കാന്‍ ശ്രമം

March 28, 2021 - 10:15 pm

കെയ്റോ: സൂയസ് കനാലില്‍ നിയന്ത്രണം നഷ്ടപ്പെട്ട് മണലിലുറച്ച ചരക്കുകപ്പല്‍ എവർഗ്രീണിന്റെ പിന്‍ഭാഗത്തെ ഭാഗിക തടസങ്ങള്‍ നീക്കിയെന്നു സൂയസ് കനാല്‍ അതോറിറ്റി. ടഗുകള്‍ ഉപയോഗിച്ച് കപ്പല്‍ വലിച്ചുമാറ്റി, പൂര്‍ണമായും നേര്‍ദിശയിലാക്കാന്‍ പരിശ്രമം തുടരുകയാണ്. കപ്പലിന്റെ അടിഭാഗത്തുനിന്ന് ഡ്രഡ്ജറുകള്‍ ഉപയോഗിച്ച് മണ്ണ് നീക്കുന്നതും തുടരുന്നു. കപ്പല്‍ ചലിപ്പിക്കാന്‍ ആവശ്യമായ 12-16 മീറ്റര്‍ ആഴം ലഭിക്കാന്‍ 15,000-20,000 ക്യുബിക് മീറ്റര്‍ മണ്ണ് നീക്കം ചെയ്യേണ്ടതുണ്ട്. 2,19,076 ടണ്‍ ചരക്കാണു 400 മീറ്റര്‍ നീളമുള്ള കപ്പലിലുള്ളത്. എവര്‍ ഗിവണിനെ കെട്ടിവലിച്ച് നീക്കിയാല്‍ ഗതാഗതക്കുരുക്കില്‍പ്പെട്ട 133 കപ്പലുകള്‍ അടിയന്തരമായി കടത്തിവിടാനാകുമെന്നാണ് അതോറിറ്റിയുടെ പ്രതീക്ഷ. കനാലിനു കുറുകേ കുടുങ്ങിയ എവര്‍ ഗിവണിന്റെ ഇരുഭാഗത്തുമായി മുന്നൂറോളം ചരക്കുകപ്പലുകളാണ് ആറുദിവസമായി കുടുങ്ങിക്കിടക്കുന്നത്. കഴിഞ്ഞ 23നാണ് കപ്പല്‍ കാറ്റില്‍പ്പെട്ട് നിയന്ത്രണം തെറ്റി മണലിലുറച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *