ന്യൂഡല്‍ഹി: ഡ്രൈവിംഗ് ലൈസന്‍സ് ,രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ,പെര്‍മിറ്റ് തുടങ്ങിയ വാഹന രേഖകളുടെ കാവാവധി ജൂണ്‍ 30 വരെ നീട്ടി. കേന്ദ്രസര്‍ക്കാര്‍ ഉത്തരവായി. കോവിഡ് വ്യാപനത്തിന്റെ പാശ്ചാത്തലത്തിലാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. സംസ്ഥാനങ്ങള്‍ക്ക് ഇതുസംബന്ധിച്ച കേന്ദ്ര റോഡ് ഗതാഗത വകുപ്പ് കത്തുനല്‍കി.
ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റിന്റെയും കാലാവധിനീട്ടിയിട്ടുണ്ട്. . നേരത്തെ നാലുതവണ കേന്ദ്രസര്‍ക്കാര്‍ സര്‍ട്ടിഫിക്കറ്റുകളുടെ കാലാവധി നീട്ടിയിരുന്നു. ഫെബ്രുവരി 1 വരെ കാലാവധിയുളള രേഖകള്‍ ജൂണ്‍ 30 വരെ കാലാവധി ഉളളതായി കണക്കാക്കണമെന്നാണ് ഉത്തരവ്. എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സികള്‍ ഇക്കാര്യം ശ്രദ്ധിക്കണമെന്ന് അറിയിപ്പില്‍ എടുത്തുപറയുന്നുണ്ട്. രേഖകളുടെ കാലാവധിയുടെ പേരില്‍ ജനങ്ങള്‍ ബുദ്ധിമുട്ടനുഭവിക്കുന്നില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഉറപ്പാക്കണമെന്നും കത്തില്‍ പറയുന്നു.