കോട്ടയം: കേരളത്തിന്റെ ആശുപത്രിവാസനിരക്ക് ദേശീയ ശരാശരിയെക്കാൾ മൂന്നിരട്ടി. കേന്ദ്രസ്ഥിതിവിവരക്കണക്ക് മന്ത്രാലയം പ്രസിദ്ധീകരിച്ച നാഷണൽ സാംപിൾ സർവേ (ഹൗസ്ഹോൾഡ് സോഷ്യൽ കൺസംപ്ഷൻ: ഹെൽത്ത്) റിപ്പോർട്ടിലാണ് ഇത് വ്യക്തമാക്കുന്നത്. മറ്റു സംസ്ഥാന ങ്ങളെക്കാൾ കൂടുതൽ രോഗാവസ്ഥ റിപ്പോർട്ട് ചെയ്യുന്ന സംസ്ഥാനം കേരളമാണെന്ന് റിപ്പോർട്ടിൽ പറയുന്നു.
ദേശീയ ശരാശരി 1000-ത്തിൽ 29 പേരായിരിക്കുമ്പോൾ കേരളത്തിൽ 1000-ത്തിൽ 92 ആണ്.
നൂറുപേരിൽ 13.1 പേർക്ക് എന്നനിരക്കിലാണ് രാജ്യത്ത് രോഗാവസ്ഥ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. എന്നാൽ, കേരളത്തിലിത് നൂറിൽ 39.7 പേർക്കാണ്. തൊട്ടുപിന്നിലുള്ള പശ്ചിമബംഗാളിലും ആന്ധ്രപ്രദേശിലും ഈ നിരക്ക് യഥാക്രമം 24.5-ഉം 21.1-ഉം മാത്രമാണ്. രോഗാവസ്ഥയിലുള്ളവരിൽ ആശുപത്രിപ്രവേശം തേടുന്നവരുടെ നിരക്കെടുക്കുമ്പോഴും ദേശീയ ശരാശരിയുടെ മൂന്നിരട്ടിയാണ് കേരളത്തിൽ. അതായത്, ദേശീയ ശരാശരി 1000-ത്തിൽ 29 പേരായിരിക്കുമ്പോൾ കേരളത്തിൽ 1000-ത്തിൽ 92 ആണ്. രാജ്യത്തെ ഏറ്റവും ഉയർന്നതാണിത്.
60 വയസ്സിനു മുകളിലുള്ളവരുടെ ആശുപത്രിവാസനിരക്ക് കേരളത്തിൽ 1000-ൽ 186 ആണ്. ദേശീയനിരക്കായ 81-ന്റെ ഇരട്ടിയിലും കൂടുതൽ. 4559 പ്രായവിഭാഗത്തിലും കേരളം 1000-ൽ 103 എന്ന ഉയർന്നനിരക്കാണ് രേഖപ്പെടുത്തുന്നത്. ദേശീയ ശരാശരി 42 മാത്രവും.
നാലു വയസ്സുവരെയുള്ള കുട്ടികളിൽദേശീയ ശരാശരിയായ 34-ന്റെ നാലിരട്ടി
നാലു വയസ്സുവരെയുള്ള കുട്ടികളിൽ ഇത് 128 ആണ്. ദേശീയ ശരാശരിയായ 34-ന്റെ നാലിരട്ടി. . അഞ്ചുമുതൽ 14 വരെ പ്രായവിഭാഗത്തിൽ കേരളത്തിലെ ആശുപത്രിവാസനിരക്ക് ആയിരത്തിൽ 53 ആണെങ്കിൽ ദേശീയ ശരാശരി 11 മാത്രം