റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മണക്കടവ് വിയറില്‍ 5740 ദശലക്ഷം ഘനയടി ജലം: കരാര്‍ പ്രകാരം ലഭിക്കാനുള്ളത് 1510 അടി ജലം

March 19, 2021 - 8:38 pm

പാലക്കാട്: മണക്കടവ് വിയറില്‍ 2020 ജൂലൈ ഒന്ന് മുതല്‍ 2021 മാര്‍ച്ച് 17 വരെ 5740 ദശലക്ഷം ഘനയടി ജലം ലഭിച്ചു. പറമ്പിക്കുളം -ആളിയാര്‍ കരാര്‍ പ്രകാരം 1510 ദശലക്ഷം ഘനയടി ജലം ലഭിക്കാനുള്ളതായി സംയുക്ത ജലക്രമീകരണ വിഭാഗം ജോയിന്റ് ഡയറക്ടര്‍ അറിയിച്ചു. പറമ്പിക്കുളം-ആളിയാര്‍ പദ്ധതി പ്രകാരം നിലവിലെ ജലലഭ്യത ദശലക്ഷം ഘനയടിയില്‍ ചുവടെ കൊടുക്കുന്നു. ബ്രാക്കറ്റില്‍ കഴിഞ്ഞ വര്‍ഷത്തെ ജലലഭ്യത. ലോവര്‍ നീരാര്‍  165.65 (109.70), തമിഴ്നാട് ഷോളയാര്‍  362.15 (676.06) കേരള ഷോളയാര്‍  3745 (3393.60), പറമ്പിക്കുളം 13025.29 (13004.88), തൂണക്കടവ് 536.63 (551.10), പെരുവാരിപ്പള്ളം 593.24 (612.51), തിരുമൂര്‍ത്തി 1035.40 (608.27), ആളിയാര്‍ 2166.39 (614.75).

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *