റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഏതെങ്കിലും വാക്‌സിന്‍ പോര, ചൈനയില്‍ പ്രവേശിക്കാന്‍ ചൈനീസ് വാക്‌സിന്‍ തന്നെ വേണമെന്ന് നിര്‍ദേശം

March 16, 2021 - 6:38 pm

ബീജിങ്: ചൈനയിലുള്ള ജോലി തുടരുക, ബിസിനസ് യാത്ര, ചൈനയില്‍ കുടുങ്ങിക്കിടക്കുന്ന കുടുബാംഗങ്ങളുമായി ഒത്തുചേരുക പോലുള്ള ആവശ്യങ്ങള്‍ക്കായി വരുന്ന വിദേശിയര്‍ക്ക് പണി കൊടുത്ത് ചൈന. തങ്ങള്‍ നിര്‍മിച്ച വാക്സിന്‍ കുത്തിവെച്ചാല്‍ മാത്രമേ വിദേശികള്‍ക്ക് വിസ അനുവദിക്കൂവെന്നാണ് രാജ്യം ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. ഇന്ത്യ, അമേരിക്ക, പാക്കിസ്ഥാന്‍ അടക്കമുള്ള വിദേശികള്‍ക്ക് ഇത് ബാധകമാണെന്നും വ്യക്തമാക്കിയിട്ടുണ്ട്.തങ്ങളുടെ വാക്സിന്‍ കുത്തിവെച്ചാല്‍ വിസക്ക് അപേക്ഷിക്കാമെന്ന് വിവിധ രാജ്യങ്ങളിലെ ചൈനീസ് എംബസികള്‍ സര്‍ക്കുലര്‍ ഇറക്കിയിട്ടുണ്ട്.നാല് വാക്സിനുകളാണ് ചൈന നിര്‍മിച്ചത്. വിദേശ വാക്സിനുകളൊന്നും ചൈന അംഗീകരിച്ചിട്ടുമില്ല.
ചൈനയില്‍ തൊഴിലും കുടുംബങ്ങളുമുള്ള നിരവധി പേരാണ് വിദേശങ്ങളില്‍ കുടുങ്ങിക്കിടക്കുന്നത്. ഇവരെയാണ് പുതിയ നിര്‍ദേശം ബാധിക്കുക

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *