റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പി സി ചാക്കോ എൻസിപിയിലൂടെ ഇടതുപാളയത്തിലേക്ക്

March 16, 2021 - 4:21 pm

തിരുവനന്തപുരം: കോൺഗ്രസിൽ നിന്ന് രാജിവച്ച പി.സി. ചാക്കോ എന്‍സിപിയില്‍ ചേരുമെന്ന് സൂചന. എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരദ് പവാറുമായി 16/03/21 ചൊവ്വാഴ്ച നിര്‍ണായക കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോർട്. ഗുലാം നബി ആസാദ്, ആനന്ദ് ശര്‍മ എന്നിവരുമായും പി.സി. ചാക്കോ ചര്‍ച്ച നടത്തും. എന്‍സിപിയുമായി പി.സി. ചാക്കോ നേരത്തെ തന്നെ ചര്‍ച്ചകള്‍ നടത്തിയിരുന്നതായാണ് വിവരങ്ങള്‍. എന്നാല്‍ ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നില്ല.

ശരദ് പവാറുമായി പി.സി. ചാക്കോയ്ക്ക് അടുത്ത ബന്ധമുണ്ടായിരുന്നു. പി.സി. ചക്കോയെ എന്‍സിപിയില്‍ എത്തിക്കാന്‍ വേണ്ട ചര്‍ച്ചകള്‍ നടത്താന്‍ ശരദ് പവാര്‍ ആവശ്യപ്പെട്ടിട്ടുണ്ടെന് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ടി.പി. പീതാംബരന്‍ നേരത്തെ പറഞ്ഞിരുന്നു. ചാക്കോയെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നു. അദ്ദേഹത്തിന് പോകാന്‍ പറ്റിയ പാര്‍ട്ടി വേറെ ഇല്ല. പി.സി. ചാക്കോയുടെ രാജി കോണ്‍ഗ്രസിന്റെ തകര്‍ച്ച വേഗത്തിലാക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. എൻ സി പി യിലെത്തിയാൽ പി സി ചാക്കോ കേരളത്തിൽ ഇടതുമുന്നണിക്കായി പ്രചരണത്തിനിറങ്ങാനും സാധ്യതയുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *