റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ലിംഗസമത്വം പ്രചരിപ്പിക്കാൻ ഭർത്താക്കൻമാരെ പുറത്തു കയറ്റി ഓട്ടമത്സരം നടത്തി വനിതകൾ

March 13, 2021 - 3:56 pm

കാഠ്മണ്ഡു: ആശയ പ്രചരണത്തിന് പലരും പല മാർഗങ്ങൾ സ്വീകരിക്കാറുണ്ട്. ഈ വനിതാ ദിനത്തിൽ ലിംഗസമത്വത്തിന്റെ സന്ദേശം പൊതു സമൂഹത്തിലെത്തിക്കാൻ നേപ്പാളിലെ ഒരു സ്കൂളിന്റെ നേതൃത്വത്തിൽ നടന്നത് വിചിത്രമായ ഒരു പരിപാടിയാണ്. അത്, ഒരു ഓട്ടമത്സരമായിരുന്നു. വെറും ഓട്ടമത്സരമല്ല ഓരോ സ്ത്രീയും സ്വന്തം ഭർത്താക്കന്മാരെ പുറത്തു കയറ്റിയാണ് ഓടിയത്.

മാർച്ച് എട്ടിന് അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് നേപ്പാളിലെ ദേവ്ഘട്ട് വില്ലേജിലെ ഒരു പ്രാദേശിക സ്കൂളിന്റെ നേതൃത്വത്തിലാണ് പരിപാടി നടന്നത്. 100 മീറ്റർ മാരത്തണിൽ വിവിധ പ്രായക്കാരായ 16 ദമ്പതികൾ പങ്കെടുത്തതായി വാർത്താ ഏജൻസിയായ എ എൻ ഐ റിപ്പോർട്ട് ചെയ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *