റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വാക്സിന്‍ രജിസ്ട്രേഷന്‍ സഹായ കേന്ദ്രം തുറന്നു

March 11, 2021 - 8:03 pm

കൊല്ലം: ജില്ലാ നിയമസേവന അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ ജില്ലാ ഓഫീസിലും കൊല്ലം, കൊട്ടാരക്കര, പത്തനാപുരം, കുന്നത്തൂര്‍, കരുനാഗപ്പള്ളി താലൂക്കുകളിലെ നിയമ സേവന കമ്മറ്റി ഓഫീസുകളിലും കോവിഡ് പ്രതിരോധ വാക്‌സിന്‍ എടുക്കുന്നതിന്  സൗജന്യ രജിസ്ട്രേഷനുള്ള സഹായ കേന്ദ്രം തുറന്നു. ജില്ലാ ആസ്ഥാനത്ത് നടന്ന ചടങ്ങ് ജില്ലാ ജഡ്ജ് പി കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്തു. സബ് ജഡ്ജും ജില്ലാ നിയമ സേവന അതോറിറ്റി സെക്രട്ടറിയുമായ  ഡോണി തോമസ് വര്‍ഗീസ് അധ്യക്ഷയായി. എല്ലാ പ്രവൃത്തി ദിവസങ്ങളിലും രജിസ്ട്രേഷന്‍ ജോലികള്‍ക്കായി പാരാലീഗല്‍ വോളന്റിയര്‍മാരുടെ സേവനം ക്രമീകരിച്ചിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *