റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മോളിവധക്കേസില്‍ പ്രതിക്ക് വധശിക്ഷ

March 9, 2021 - 10:53 am

കൊച്ചി: പുത്തന്‍വേലിക്കര പാലാട്ടി വീട്ടില്‍ പരേതനായ ഡേവിഡിന്റെ ഭാര്യ മോളി(61)യെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ അസം സ്വദേശിക്ക് കോടതി വധശിക്ഷ വിധിച്ചു.അസം സ്വദേസി മുന്ന എന്ന പരിമള്‍ സാഹു(24)വിനാണ് പറവൂര്‍ അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി മുരളി ഗോപാലപണ്ഡാല വധശിക്ഷ വിധിച്ചത്. മോളിയുടെ വീടിന്റെ ഔട്ട്ഹൗസില്‍ താമസിച്ചിരുന്ന പ്രതിക്ക് വിവിധ വകുപ്പുകള്‍ പ്രകാരം വധശിക്ഷയും ജീവ പര്യന്തവും 1.20 ലക്ഷം രൂപ പിഴയുമാണ് വിധിച്ചിരിക്കുന്നത്.

2018 മാര്‍ച്ച് 18ന് രാത്രിയാണ് മോളി കൊല്ലപ്പെടുന്നത്. അര്‍ദ്ധരാത്രി നടന്ന കൊലപാതകം പിറ്റേന്ന് രാവിലെയാണ് പുറത്തറിഞ്ഞത്. വാടകയ്ക്ക താമസിച്ചിരുന്ന പ്രതി മോളിയെ തലക്കടിച്ചു പരിക്കേല്‍പ്പിച്ചശേഷം ബഡ്‌റൂമിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി ക്രൂരമായി ബലാല്‍സംഗം ചെയ്തശേഷം കഴുത്തില്‍ കുരുക്കിട്ട് ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നു.

മോളിയുടെ ഭിന്നശേഷിക്കാരനായ മകന്‍ ഡെന്നിയുടെ മുന്നില്‍ വച്ച് ക്രൂരമായി കൊലപ്പെടുത്തി ഡെന്നിയുടെ മേല്‍ കെട്ടിവയ്ക്കാനായിരുന്നു പ്രതിയുടെ ശ്രമം.മോളിയുടെ ദേഹത്ത് 32 ഓളം പരിക്കുകള്‍ ഉണ്ടായിരുന്നു. ആക്രമണത്തിനിടെ മോളി രക്ഷപെടാന്‍ മുന്നയുടെ ശരീരത്തില്‍ കടിക്കുകയും നഖം കൊണ് പരിക്കേല്‍പ്പിക്കുകയും ചെയ്തതും ശാസ്ത്രീയ തെളിവുകളും സമീപ വാസികളുടെ മൊഴികളും കേസില്‍ നിര്‍ണ്ണായകമായി . കേസില്‍ 43 സാക്ഷികളെ പ്രോസിക്യൂഷന്‍ വിസ്തരിച്ചു. 51 രേഖകളും 24 തൊണ്ടി മുതലുകളും ഹാജരാക്കി. ഡിവൈഎസ്പി യായിരുന്ന സുജിത് ദാസും പുത്തന്‍വേലിക്കര സിഐ യായിരുന്ന എംകെ മുരളിയയുമാണ് കേസ് അന്വേഷിച്ചിരുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *