അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

നിയമസഭ തിരഞ്ഞെടുപ്പ് : നാമനിര്‍ദേശ പത്രികകള്‍ 12 മുതല്‍ സമര്‍പ്പിക്കാം

March 1, 2021 - 5:27 pm

ആലപ്പുഴ: ഏപ്രില്‍ ആറിന് നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിന്റെ വിജ്ഞാപനം മാര്‍ച്ച് 12ന് പ്രസിദ്ധീകരിക്കും. അന്നേ ദിവസം മുതല്‍ നാമനിര്‍ദ്ദേശ പത്രികകള്‍ സ്വീകരിച്ചു തുടങ്ങും. സ്ഥാനാര്‍ത്ഥികളാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മാര്‍ച്ച് 19 വരെ അതാത് മണ്ഡലത്തിലെ വരണാധികാരിയുടെയോ ഉപവാരണാധികാരിയുടെയോ മുന്‍പാകെ നാമനിര്‍ദ്ദേശ പത്രികകള്‍ സമര്‍പ്പിക്കാം. മാര്‍ച്ച് 20ന് പത്രികകളുടെ സൂഷ്മപരിശോധന നടക്കും. നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കുന്നതിനുള്ള അവസാന തിയതി മാര്‍ച്ച് 22 ആണ്. വോട്ടെണ്ണല്‍ മെയ് രണ്ടിന് നടക്കും. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തികള്‍ മെയ് നാലോടെ പൂര്‍ത്തീകരിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *