റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സ്വകാര്യ വല്‍ക്കരണത്തില്‍ നിലപാട്‌ വ്യക്തമാക്കി പ്രധാന മന്ത്രി

February 25, 2021 - 7:39 pm

ന്യൂഡല്‍ഹി. പൊതുമേഖലയിലെ സ്വകാര്യവത്‌കരണത്തില്‍ നിലപാട്‌ വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. വ്യവസായം ചെയ്യേണ്ടത്‌ സര്‍ക്കാരിന്റെ ജോലിയല്ല. സര്‍ക്കാരിന്റെ ശ്രദ്ധ ജനങ്ങളുടെ ക്ഷേമ പ്രവര്‍ത്തനങ്ങളിലും വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങളിലുമായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യവല്‍ക്കരണവുമായി ബന്ധപ്പെട്ട്‌ നടന്ന ഡിഐപിഎംന്റെ വെബിനാറില്‍ സംസാരിക്കുകയായിരുന്നു പ്രധാന മന്ത്രി.

എന്നാല്‍ രാജ്യത്തെ വ്യവസായങ്ങള്‍ക്കും വ്യവസായ സ്ഥാപനങ്ങള്‍ക്കും പിന്തുണ കൊടുക്കുക എന്നത്‌ സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്.‌ അല്ലാതെ വ്യവസായം ചെയ്യേണ്ടത്‌ സര്‍ക്കാരിന്റെ ജോലിയല്ലെന്ന്‌ ഞാന്‍ പറയുന്നു എന്ന്‌ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്വകാര്യ മേഖല നൈപുണ്യ തൊഴിലവസരങ്ങളും കൊണ്ടുവരും. സ്വകാര്യവല്‍ക്കരണത്തിലൂടെ സമാഹരിക്കുന്ന പണം ജനങ്ങളുടെ ആവശ്യങ്ങള്‍ക്കായി വിനിയോഗിക്കും. സര്‍ക്കാരിന്റെ കൈവശം ഉപയോഗശൂന്യമായ നിരവധി സ്വത്തുക്കള്‍ ഉണ്ടെന്നും അവ പണമാക്കി മാറ്റുന്നതിലൂടെ 2.5 ലക്ഷം കോടി സമാഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *