റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

യുഎഇ കോണ്‍സുലേറ്റ് മുന്‍ ഗണ്‍മാനെ കാണാനില്ലെന്ന് പരാതി

February 24, 2021 - 9:30 am

തിരുവനന്തപുരം: യുഎഇ കോണ്‍സുലേറ്റ് മുന്‍ ഗണ്‍മാന്‍ ജയഘോഷിനെ കാണാനില്ലെന്ന് ബന്ധുക്കള്‍ തുമ്പ പോലീസില്‍ പരാതി സമര്‍പ്പിച്ചു. ജയ്‌ഘോഷ് രാവിലെ ഭാര്യയെ ജോലി സ്ഥലത്ത് എത്തിച്ചിരുന്നു. പിന്നീടാണ് കാണാതായത്. ജയഘോഷിന്റെ സ്‌കൂട്ടര്‍ നേമം പോലീസിന് ലഭിച്ചു.

തന്റെ മാനസീക നില വളരെ സംഘര്‍ഷത്തിലാണെന്നും തല്‍ക്കാലം മാറിനില്‍ക്കുകയാണെന്നും അറിയിച്ചുകൊണ്ടുളള കത്തും പോലീസിന് ലഭിച്ചിട്ടുണ്ട്. സ്വര്‍ണ്ണ കടത്ത് അന്വേഷണം നടക്കവെ 2020 ജൂലൈ 16ന് രാത്രി ജയഘോഷിനെ കാണാതായെങ്കിലും പിറ്റേന്ന് വീടിനടുത്തുളള കുറ്റിക്കാട്ടില്‍ നിന്ന് കണ്ടെത്തിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *