ന്യൂഡൽഹി: മുൻ സീനിയർ ഐഎഎസ് ഉദ്യോഗസ്ഥനും ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ചെയർമാനുമായ രാഹുൽ ഖുള്ളർ ചൊവ്വാഴ്ച (23/02/21) അന്തരിച്ചു.
1975 ബാച്ച് ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് (ഐഎഎസ്) ഉദ്യോഗസ്ഥനായ ഖുള്ളർ വാണിജ്യ മന്ത്രാലയത്തിൽ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ജെ എസ് ശർമ്മയ്ക്ക് പകരമായി 2012 മെയ് മാസത്തിൽ അദ്ദേഹത്തെ ട്രായ് മേധാവിയായി ഉയർത്തി.



