റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇന്ത്യന്‍ ജുഡീഷ്യറി ജീര്‍ണാവസ്ഥയിലെന്ന് മുന്‍ ചീഫ് ജസ്റ്റീസ്

February 14, 2021 - 10:10 am

ന്യൂഡല്‍ഹി : ഇന്ത്യന്‍ ജൂഡീഷ്യറി ജീര്‍ണ്ണാവസ്ഥയിലെന്ന് മുന്‍ ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയ്. ഇന്ത്യയിലെ നീതിന്യായ വ്യവസ്ഥയുടെ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിന് മാര്‍ഗ്ഗരേഖ കൊണ്ടുവരണമെന്നും ഗൊഗോയ് പറഞ്ഞു. ഒരു പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഗൊഗോയ്. നിങ്ങള്‍ കോടതിയി്ല്‍ പോകുന്നുഎന്നിട്ട് ഖേദിക്കുന്നു. വന്‍കിട കോര്‍പ്പറേറ്റുകളെ പ്പോലെയുളളവരാണ് കോടതികളെ സമീപിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ലോക്‌സഭയിലെ മഹുവ മൊയ്ത്ര എംപിയുടെ പരാമര്‍ശനത്തിനെതിരെ കോടതിയെ സമീപിക്കുമോയെന്ന ചോദ്യത്തിന് നിങ്ങള്‍ കോടതിയില്‍ പോയാല്‍ നിങ്ങളുടെ വിഴുപ്പ് അവിടെ അലക്കണം. . അവിടെനിന്ന് നിങ്ങള്‍ക്ക് ഒരു വിധിയും ലഭിക്കില്ലെന്നായിരുന്നു ഗൊഗോയുടെ മറുപടി

തനിക്കെതിരെ വനിതാ രാഷ്ട്രീയക്കാരി പറഞ്ഞ കാര്യങ്ങള്‍ ശരിയല്ലെന്നും മൊയ്ത്രയുടെ പേര് പരാമര്‍ശിക്കാതെ ഗൊഗോയ് പറഞ്ഞു. ഭരണഘടനാ സ്ഥാപനമെന്ന നിലയില്‍ ജുഡീഷ്യറിക്ക് എത്രത്തോളം പ്രാധാന്യമുണ്ടെന്ന് ഊന്നിപ്പറയേണ്ടതില്ല. പക്ഷെ ജുഡീഷ്യറി പൊളിഞ്ഞുവീഴാരായിരിക്കുന്നു. കോടതികളില്‍ കേസ് കെട്ടിക്കിടക്കുകയാണ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ നിയമിക്കുന്നതുപോലെ ജഡ്ജിമാരെ നിയമിക്കുന്നില്ല ജഡ്ജി എന്നത് മുഴുവന്‍സമയം പ്രവ്രര്‍ത്തിക്കുന്ന ജോലിയാണ് അതൊരു അഭിനിവേശമാണെന്നും ഗൊഗോയി കൂട്ടിച്ചേര്‍ത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *