വയനാട്: പൂതാടി, പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തുകളിലും സുല്‍ത്താന്‍ ബത്തേരി മുനിസിപ്പാലിറ്റിയിലും എസ്.ടി. പ്രൊമോട്ടര്‍ നിയമനത്തിനുള്ള കൂടിക്കാഴ്ച ഫെബ്രുവരി 20 ന് നടക്കും. സുല്‍ത്താന്‍ ബത്തേരി മുനിസിപ്പാലിറ്റിയിലുള്ളവര്‍ക്ക് രാവിലെ 10.30 ന് ബത്തേരി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിലും പുല്‍പ്പള്ളി, പൂതാടി ഗ്രാമപഞ്ചായത്തിലുള്ളവര്‍ക്ക് സുല്‍ത്താന്‍ ബത്തേരി മിനി സിവില്‍ സ്റ്റേഷനില്‍ യഥാക്രമം രാവിലെ 10.30നും ഉച്ചയ്ക്ക് 2 നുമാണ് കൂടിക്കാഴ്ച്ച. പൂതാടി, പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തുകളിലെയും ബത്തേരി മുനിസിപ്പാലിറ്റിയിലെയും പട്ടികവര്‍ഗ്ഗക്കാര്‍ക്ക് പങ്കെടുക്കാം. യോഗ്യത: എട്ടാം ക്ലാസ്. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന. പ്രായം 25 നും 50 നും ഇടയില്‍. ഉദ്യോഗാര്‍ത്ഥികള്‍ ജാതി, വയസ്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം. ഫോണ്‍ 04936 221074.
