റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തൃശ്ശൂർ: സർക്കാരിന്റെ കഴിഞ്ഞ അഞ്ച് വർഷങ്ങളിൽ നടത്തിയ വികസന പ്രവർത്തനങ്ങളെ ആസ്പദമാക്കി ജില്ലാ ഇൻഫർമേഷൻ ആന്റ് പബ്ലിക് റിലേഷൻ വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ഫോട്ടോ പ്രദർശനം അയ്യന്തോൾ കലക്ടറേറ്റിന് മുന്നിൽ സംഘടിപ്പിച്ചു. ഫോട്ടോ പ്രദർശനത്തിന്റെ ഉദ്ഘാടനം ഗവ. ചീഫ് വിപ്പ് കെ രാജൻ നിർവ്വഹിച്ചു. തൃശൂർ ജില്ലാ ഇൻഫർമേഷൻ ഓഫീസർ നിജാസ് ജ്യുവൽ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ  ഇൻഫർമേഷൻ അസിസ്റ്റന്റു മാരായ കെ നന്ദകുമാർ, നീന ഗോപാൽ, ടി ആർ കീർത്തന, പി ശരത്, മറ്റ് ജില്ലാ ഇൻഫർമേഷൻ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു. 

ജില്ലാ കലക്ടറേറ്റിന് മുന്നിൽ നടത്തുന്ന പ്രദർശനമേളയിൽ സർക്കാരിന്റെ ജനക്ഷേമകരമായ പ്രവർത്തനങ്ങളും വികസനപദ്ധതികളും കോർത്തിണക്കിയ 100 ചിത്രങ്ങളാണ് പ്രദർശിപ്പിച്ചത്. സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ പ്രാദേശിക വികസന ക്യാമ്പയിനുകൾ സംഘടിപ്പിച്ചു വരികയാണ്. ഇതിന്റെ ഭാഗമായാണ് ജില്ലാ ഇൻഫർമേഷൻ വകുപ്പിന്റെ നേതൃത്വത്തിൽ പ്രദർശനം സംഘടിപ്പിച്ചിട്ടുള്ളത്.

ഫെബ്രു. 14 വരെ നീണ്ടു നിൽക്കുന്ന പ്രദർശനം കൊടുങ്ങല്ലൂർ, ഇരിങ്ങാലക്കുട, കുന്നംകുളം, തൃശൂർ, വടക്കാഞ്ചേരി എന്നീ അഞ്ച് പൊതു ഇടങ്ങളിലായാണ് നടത്തുന്നത്. ഇതിൽ നാലാമത്തെ പ്രദർശനവേദിയാണ് തൃശൂർ അയ്യന്തോളിലേത്. 

ഫെബ്രു. 5, 6 തീയതികളിൽ കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ ചത്വരത്തിൽ തുടങ്ങിയ പ്രദർശനം തുടർന്ന് ഫെബ്രു. 7 മുതൽ 10 വരെ തീയതികളിലായി ഇരിങ്ങാലക്കുട, കുന്നംകുളം പ്രൈവറ്റ് ബസ്റ്റാൻ്റുകളിൽ  സംഘടിപ്പിച്ചു. അടുത്ത പ്രദർശനം വടക്കാഞ്ചേരിയിൽ 13, 14 തീയതികളിലായി നടക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *