റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

എ.ഷാജഹാന്‍ തെരഞ്ഞടുപ്പ് കമ്മീഷണര്‍

February 11, 2021 - 8:35 am

തിരുവനന്തപുരം: എ.ഷാജഹാനെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിക്കാന്‍ 10-2-2021 ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. മുന്‍ ചീഫ് സെക്രട്ടതി ടോം ജോസ്, നിയമ വകുപ്പു സെക്രട്ടറി വി.അരവിന്ദബാബു, സിറ്റിംഗ് ജില്ലാ ജഡ്ജി രാമ ബാബു,എന്നിവരടങ്ങിയ സാധ്യതാ പാനലായിരുന്നു സര്‍ക്കാര്‍ അംഗീകരിച്ചിരുന്നത്. ഇന്നലെ മന്ത്രിസഭാ യോഗത്തില്‍ പാനലിന് പുറത്തുനിന്നുളള എ.ഷാജഹാന്‍റെ പേര് അപ്രതീക്ഷിതമായെത്തുകയായിരുന്നു.

സര്‍ക്കാര്‍ തയ്യാറാക്കിയ സാധ്യതാ പാനലില്‍ ടോം ജോസിനായിരുന്നു മുന്‍ഗണന. എന്നാല്‍ അടുത്ത തദ്ദേശ തെരഞ്ഞെടുപ്പ് നടത്തേണ്ട 2025 ആകുമ്പോഴേക്ക് ടോം ജോസിന് 65 വയസ് കഴിയുമെന്നതിനാല്‍ അതിന് മുമ്പ് വിരമിക്കേണ്ടിവരും. 65 വയസോ, അഞ്ച് വര്‍ഷമോ ഏതാണോ ആദ്യം അതാണ് സംസ്ഥാന തെരഞ്ഞെടുപ്പുകമ്മീഷണറുടെ വിരമിക്കല്‍ പരിധി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *