കൊച്ചി : സീബ്ര മീഡിയയുടെ ബാനറിൽ മുജീബ്റഹ്മാൻ നിർമ്മിച്ച് നവാഗതനായ പി സുധീർ കഥയെഴുതി സംവിധാനം ചെയ്യുന്ന ആനന്ദ കല്യാണം റിലീസിനൊരുങ്ങി. അഷ്കർ സൗദാനും അർച്ചനയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ആനന്ദ കല്യാണം ഗായിക സന മൊയ്തൂട്ടി മലയാളസിനിമയിൽ ആദ്യമായി പാടിയ ചിത്രം കൂടിയാണ്.
ബിജുകുട്ടൻ, സുനിൽ സുഗത, പ്രദീപ് കോട്ടയം, ജയ്ബാല, ശിവജി ഗുരുവായൂർ, റസാക്ക് ഗുരുവായൂർ, നീന കുറുപ്പ്, കുളപ്പുള്ളി ലീല തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. ചായാഗ്രഹണം ഉണ്ണിക്ക് മേനോൻ, ഗാനരചന നിഷാന്ത് കോടമന, പ്രേമദാസ് ഇരുവള്ളൂർ, ബീബ കെ നാഥ്, സജിത മുരളീധരൻ തുടങ്ങിയവരുമാണ്. അണിയറ പ്രവർത്തകർ .
സംഗീതം രാജേഷ് ബാബു കെ, പ്രൊഡക്ഷൻ കൺട്രോളർ ലെനിൻ അനിരുദ്ധൻ, എഡിറ്റിംഗ് അമൃത്, ആർട്ട് ഡയറക്ടർ അബ്ബാസ് മൊയ്തീൻ, കോസ്റ്റ്യും രാജേഷ്, മേക്കപ്പ് പുനലൂർ രവി , ആക്ഷൻ ഡയറക്ടർ ബ്രൂസ്ലി രാജേഷ്, പി ആർ ഒ പി ആർ സുമേരൻ , അസോസിയേറ്റ് ഡയറക്ടേഴ്സ് അനീഷ് തങ്കച്ചൻ , നിഖിൽ മാധവ് , പ്രൊജക്ട് ഡിസൈനർ ശ്രീലേഖ കെ എസ് , പ്രൊഡക്ഷൻ മാനേജേഴ്സ് ഹബീബ് നീലഗിരി, മുസ്തഫ അയ്ലക്കോട്, ജയ്സൺ ഗുരുവായൂർ , പബ്ലിസിറ്റി ഡിസൈനേഴ്സ് മനോജ്, ഫിനാൻസ് കൺട്രോളർ റാഫി നരണിപുഴ.
സെവൻ ടു ഫിലിംസും ബി ഇലവൻ മൂവിസും ഉടൻ തിയേറ്ററിലെത്തിക്കുന്നു.




