റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

എല്ലാ കേസിലും ജാമ്യം , ശിവശങ്കർ ജയിൽ മോചിതനാകും

February 3, 2021 - 12:23 pm

കൊച്ചി: ഡോളര്‍കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന് ജാമ്യം. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന എറണാകുളം സിജെഎം കോടതിയാണ് ജാമ്യം അനുവദിച്ചത്. ഇതോടെ മൂന്ന് കേസിലും ജാമ്യം ലഭിച്ചതോടെ ശിവശങ്കര്‍ 03/02/21 ബുധനാഴ്ച ജയില്‍ മോചിതനാകാം. അഞ്ച് മണിയോട് കൂടി കാക്കനാട് ജയിലില്‍ നിന്നും മോചിതനമാകാം.

രണ്ട് ലക്ഷം രൂപയുടെ ബോണ്ട്, രണ്ട് ആള്‍ ജാമ്യം, പാസ്‌പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണം തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം നല്‍കിയത്.

കസ്റ്റംസിന്റെ സ്വര്‍ണക്കടത്ത് കേസിലും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറേറ്റിന്റെ കള്ളപണക്കേസിലും നേരത്തെ ജാമ്യം ലഭിച്ച ശിവശങ്കറിന് ഡോളര്‍കടത്ത് കേസില്‍ കൂടി ജാമ്യം ലഭിച്ചാല്‍ പുറത്തിറങ്ങാന്‍ കഴിയുമായിരുന്നു. കേസില്‍ തനിക്ക് യാതൊരു പങ്കും ഇല്ലെന്ന് വാദിച്ച ശിവശങ്കര്‍ പ്രതികള്‍ നല്‍കിയ മൊഴികള്‍ മാത്രമാണ് തനിക്കെതിരെയുള്ളതെന്നും കോടതിയില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഡോളര്‍ കടത്തിയ കേസില്‍ ശിവശങ്കറിനെതിരെ ശക്തമായ തെളിവുണ്ടെന്നാണ് കസ്റ്റംസ് വാദം.

ഒന്നരക്കോടി രൂപയുടെ ഡോളര്‍ കടത്തില്‍ ശിവശങ്കറിന് പങ്കുണ്ടെന്നാണ് കസ്റ്റംസ് കണ്ടെത്തല്‍. ഡോളര്‍ കടത്ത് കേസില്‍ കഴിഞ്ഞ ആഴ്ചയാണ് കസ്റ്റംസ് ശിവശങ്കറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. കോടതി അനുമതിയോടെ ആയിരുന്നു നടപടി. ഈ മാസം 9 വരെയാണ് റിമാന്‍ഡ് കാലാവധി.

ആകെ മൂന്ന് കേസുകളാണ് കള്ളകടത്തുമായി ബന്ധപ്പെട്ട ശിവശങ്കറിനെതിരെ ചുമത്തിയിരിക്കുന്നത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന്റെ കേസിലായിരുന്നു ശിവശങ്കറിനെ ആദ്യം കസ്റ്റഡിയില്‍ എടുത്തതും കുറ്റപത്രം സമര്‍പ്പിച്ചതും. ഈ കേസില്‍ അറസ്റ്റിലായി 89-ാം ദിവസം ഹൈക്കോടതി ഉപാദികളോടെ ജാമ്യം അനുവദിക്കുകയായിരുന്നു. എന്നാല്‍ സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായി 60 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം ലഭിക്കാതെ വന്നതോടെ സ്വാഭാവിക ജാമ്യം അനുവദിക്കുകയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *