റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

എംബസിക്കു പുറത്തെ സ്ഫോടനം: എന്‍.ഐ.എ തെളിയിക്കും; ഇസ്രയേല്‍ ഇന്ത്യക്കൊപ്പമെന്ന് നെതന്യാഹു

February 3, 2021 - 12:20 pm

ന്യൂഡല്‍ഹി: ഇസ്രയേല്‍ എംബസിക്കു പുറത്തുണ്ടായ സ്ഫോടനത്തെക്കുറിച്ച് ദേശീയ അന്വേഷണ ഏജന്‍സി(എന്‍.ഐ.എ) അന്വേഷിക്കും. ഡല്‍ഹി പോലീസില്‍നിന്ന് എന്‍.ഐ.എക്ക് അന്വേഷണം കൈമാറിക്കൊണ്ടുള്ള ഉത്തരവ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറപ്പെടുവിച്ചു. അതേസമയം, രാജ്യത്തുള്ള ഇസ്രയേലി പൗരന്മാരുടെ സുരക്ഷയില്‍ പ്രതിജ്ഞാബനദ്ധമാണെന്നു പ്രധാനമന്ത്രി മോഡി വ്യക്തമാക്കിയിട്ടുണ്ടെന്നും ഭീകരതയ്ക്കെതിരേയുള്ള പോരാട്ടത്തില്‍ ഇസ്രയേല്‍ ഇന്ത്യക്കൊപ്പമുണ്ടാകുമെന്നും നെതന്യാഹു ട്വീറ്റ് ചെയ്തു. വെള്ളിയാഴ്ച സ്ഫോടനമുണ്ടായ സ്ഥലം എന്‍.ഐ.എ. സംഘം ശനിയാഴ്ച സന്ദര്‍ശിച്ചിരുന്നു. തിങ്കളാഴ്ച ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവുമായി ഫോണില്‍ സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്രമോഡി അക്രമത്തിനു പിന്നിലുള്ളവരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരുമെന്നു വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *