വാഷിംഗ്ടൺ: കാലിഫോർണിയയിൽ മഹാത്മാഗാന്ധിയുടെ പ്രതിമയ്ക്കു നേരെ നടന്ന അജ്ഞാതരുടെ ആക്രമണത്തെ ശക്തമായി അപലപിക്കുന്നതായി വൈറ്റ് ഹൗസ്.
“ഗാന്ധിയുടെ സ്മാരകങ്ങൾ നശിപ്പിക്കപ്പെടുന്നതിനെക്കുറിച്ച് ഞങ്ങൾക്ക് തീർച്ചയായും ആശങ്കയുണ്ട്,” വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെൻ സാകി തന്റെ ദൈനംദിന വാർത്താ സമ്മേളനത്തിൽ 01/02/21 തിങ്കളാഴ്ച പറഞ്ഞു.
വടക്കൻ കാലിഫോർണിയയിലെ ഡേവിസ് നഗരത്തിലെ സെൻട്രൽ പാർക്കിലെ ആറടി ഉയരമുള്ള ഗാന്ധിയുടെ വെങ്കല പ്രതിമ ആക്രമിക്കപ്പെട്ടതിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അവർ.
“തീർച്ചയായും ഞങ്ങൾ ആക്രമണത്തെ അപലപിക്കുകയും അത് സൂക്ഷ്മമായി നിരീക്ഷിക്കുകയും ചെയ്യും,” സാകി പറഞ്ഞു.



