ബാലുശേരി: ദളിത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അവഗണിക്കരുതെന്ന് ദളിത് കോണ്‍ഗ്രസ് ജില്ലാ നേതൃയോഗം. ബാലുശേരി സീറ്റ് ദളിത് കോണ്‍ഗ്രസിന് നല്‍കണമെന്നും നേതൃയോഗം ആവശ്യപ്പെട്ടു. രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര വിജയിപ്പിക്കുന്നതിനായി നടന്ന നേതൃയോഗത്തിലാണ് ബാലുശേരി സീറ്റില്‍ അവകാശ വാദമുന്നയിച്ച് ദളിത് കോണ്‍ഗ്രസ് മുന്നോട്ടുവന്നത്.
ആവശ്യപ്പെട്ടാല്‍ ഏതുസീറ്റിലും മത്സരിക്കാന്‍ തയ്യാറാണെന്ന് അറിയച്ച നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി ധര്‍മ്മടത്ത് മത്സരിക്കട്ടെയെന്നും സംവരണ സീറ്റില്‍ സെലിബ്രിറ്റികളെ ഇറക്കും മതി ചെയ്യുന്നത് ഗുണകരമല്ലെന്നും നേതൃയോഗം അഭിപ്രായപ്പെട്ടു. പാര്‍ട്ടിക്കായി അക്ഷീണം പ്രവര്‍ത്തിക്കുന്ന ദളിത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അവഗണിക്കരുതെന്നും ദളിത് കാണ്‍ഗ്രസ് ജില്ലാ നേതൃയോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

