റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ഫീസ്‌ കുത്തനെ വര്‍ദ്ധിപ്പിക്കാന്‍ വഴിയൊരുക്കുന്ന ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട്‌ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ പ്രത്യേകാനുമതി ഹര്‍ജി ഫയല്‍ ചെയ്‌തു. ഫീസ്‌ നിര്‍ണ്ണയ സമിതി നിശ്ചയിച്ച ഫീസ്‌ റദ്ദാക്കിയ 2020 മെയ്‌ 19ലെ വിധിയും ,കോളേജ്‌ മാനേജ്‌മെന്‍റുകള്‍ നല്‍കുന്ന ഓഡിറ്റ്‌ ചെയ്‌ത ബാലന്‍സ്‌ ഷീറ്റുകള്‍മാത്രം പരിഗണിച്ച്‌ ഫീസ്‌ നിര്‍ണ്ണയിക്കണമെന്ന കഴിഞ്ഞ 27ലെ ഉത്തരവും സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാണ്‌ സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്‌.

കോളേജുകള്‍ സമര്‍പ്പിക്കുന്ന ഓഡിറ്റ്‌ ചെയ്‌ത ബാലന്‍സ്‌ ഷീറ്റുകള്‍ മാത്രം പരിഗണിച്ച്‌ ഫീസ്‌ നിര്‍ണ്ണയിച്ചാല്‍ മതിയെന്ന ഉത്തരവ്‌ 2003 ലെ ഇസ്ലാമിക്ക്‌ അക്കാദമി കേസില്‍ സുപ്രീംകോടതി വ്യക്തമാക്കിയ ഫീസ്‌ നിര്‍ണ്ണയ സമിതിയുടെ ചുമതലയെ തുരങ്കം വയ്‌ക്കുന്നതാണെന്ന്‌ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.

കോളേജുകളുടെ വരവ്‌ ചെലവ്‌ കണക്കുകള്‍ സംബന്ധിച്ച രേഖകള്‍ വിളിച്ചുവരുത്തി സമിതി സൂപ്പര്‍ അക്കൗണ്ടിംഗ്‌ നടത്തേണ്ടതില്ലെന്ന ഹൈക്കോടതി നിര്‍ദ്ദേശം കണക്കുകള്‍ സൂക്ഷ്‌മ പരിശോധന നടത്തണമെന്ന ഇസ്ലാമിക്ക്‌ അക്കാദമി കേസിലെ വിധിക്ക്‌ വിരുദ്ധമാണ്‌. വരവ്‌ ചെലവ്‌ കണക്കുകള്‍ സംബന്ധിച്ച വൗച്ചറുകള്‍ ഓഡിറ്റ്‌ ചെയ്‌ത അക്കൗണ്ട്‌ ബുക്കുകള്‍ തുടങ്ങിയവ പരിശോധിക്കരുതെന്ന നിര്‍ദ്ദേശം സമിതി പ്രവര്‍ത്തനം തടസപ്പെടുത്തുന്നതും ഫീസ്‌ നിര്‍ണ്ണയം അപ്രയോഗികമാക്കുന്നതുമാണ്‌ . ഫീസ്‌ നിര്‍ണ്ണയത്തി്‌ന്‌ മുമ്പ്‌ കോളേജ്‌ മാനേജുമെന്റുകള്‍ക്ക്‌ പറയാനുളളത്‌ കേട്ടില്ലെന്ന കോടതി നിരീക്ഷണം തെറ്റാണ്‌. ഓരോ മനേജ്‌മെന്‍റുകളേയും വെവ്വേറെ കേട്ടാണ്‌ സമിതി ഫീസ്‌ നിര്‍ണ്ണയം നടത്തിയതെന്ന്‌ ഹര്‍ജിയില്‍ പറയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *