ന്യൂഡല്‍ഹി:ചരിത്രത്തില്‍ ആദ്യമായി പൂര്‍ണ്ണമായും കടലാസ് രഹിത കേന്ദ്ര ബഡ്‌ജറ്റ് ഇന്ന്(01/02/2021) അവതരിപ്പിക്കും. രാവിലെ 11നാണ് ബഡ്‌ജറ്റ് അവതരിപ്പിക്കുന്നത്. ബഡ്‌ജറ്റ് അവതരണത്തിന് ശേഷം പ്രത്യേകം വികസിപ്പിച്ച ആപ്പില്‍ ലഭ്യമാകും. ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും, ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ നിന്നും ആപ് ഡൗണ്‍ലോഡ് ചെയ്യാം.
കര്‍ഷക സമരങ്ങളുടേയും സംഘര്‍ഷത്തിമന്റെയും പശ്ചാത്തലത്തില്‍ ബഡ്‌ജറ്റ് സമ്മേളനം രാഷ്ട്രീയ പോരാട്ടങ്ങളുടെ വേദിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കര്‍ഷക പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ പാര്‍ലമെന്‍റിലും പരിസരത്തും സുരക്ഷാ സംവിധാനങ്ങള്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്
കോവിഡിന്റെ പശ്ചാത്തലത്തില്‍ മുമ്പൊരിക്കലും ഉണ്ടാകാത്ത ബഡ്‌ജറ്റായിരിക്കുമെന്ന് ഇന്നത്തേതെന്ന് ധന മന്ത്രി വ്യക്തമാക്കി. രോഗബാധിതമായ സമ്പദ് വ്യവസ്ഥക്ക് സക്കാരിന്റെ കൈത്താങ്ങ് ആവശ്യമാണെന്നും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ,ടൂറിസം, ഹോസ്‌പ്പിറ്റാലറ്റി, ബാങ്ക് വായ്‌പാരംഗം എന്നിവ ആവശ്യാനുസരണം പുനരുജ്ജീവിപ്പിക്കുന്നതിന് നടപടികള്‍ വേ ണമെന്നും മന്ത്രി വ്യക്തമാക്കി.
രാജ്യസഭയിലെ ഒന്നാംഘട്ട സമ്മേളനം ഫെബ്രുവരി 13ന് അവസാനിക്കും. ലോക്‌സഭയിലേത് 15 വരെ തുടരും. ഇരുസഭകളുടെയും രണ്ടാംഘട്ട സമ്മേളനം മാര്‍ച്ച 8ന് ആരംഭിച്ച് ഏപ്രില്‍ 8ന് അവസാനിക്കും.രാജ്യസഭ രാവിലെ 9 മുതല്‍ ഉച്ചക്ക് രണ്ടുവരെയും, ലോക സഭ വൈകിട്ട നാലുമുതല്‍ രാത്രി 9 വരെയുമാണ് സമ്മേളിക്കുക.



